Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (15-04-2025)

So you can give your best WITHOUT CHANGE

കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ്: 69 ഒഴിവുകൾ

സെൻട്രൽ പൊലൂഷൻ കൺട്രോൾ ബോർഡിൽ വിവിധ തസ്‌തികകളിലായി 69 ഒഴിവ്. റഗുലർ നിയമനം. ഏപ്രിൽ 28 വരെ ഓൺലൈനായി അപേക്ഷിക്കാം. യോഗ്യത ഉൾപ്പെടെ കൂടുതൽ വിവരങ്ങൾക്ക്: www.cpcb.nic.in 

NPCIL: 400 എക്സിക്യൂട്ടീവ് ട്രെയിനി ഒഴിവുകൾ

കേന്ദ്ര സർക്കാർ സ്‌ഥാപനമായ, മുംബൈയിലെ ന്യൂക്ലിയർ പവർ കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിനു കീഴിൽ എക്സിക്യൂട്ടീവ് ട്രെയിനിയുടെ 400 ഒഴിവ്. മെക്കാനിക്കൽ, കെമിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, ഇൻസ്ട്രുമെന്റേഷൻ, സിവിൽ വിഭാഗങ്ങളിലാണ് അവസരം. ഗേറ്റ് 2023/2024/2025 സ്കോർ മുഖേനയാണു തിരഞ്ഞെടുപ്പ്. ഒരു വർഷ പരിശീലനം, തുടർന്നു റഗുലർ നിയമനം. ഏപ്രിൽ 30 വരെ ഓൺലൈനായി അപേക്ഷി ക്കാം. വിശദവിവരങ്ങൾക്ക്: www.npcilcareers.co.in 


Send us your details to know more about your compliance needs.