Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (17-12-2022)

So you can give your best WITHOUT CHANGE

ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഡെപ്യൂട്ടെഷൻ നിയമനം

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനിൽ ഡാറ്റ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ സർക്കാർ വകുപ്പുകളിൽ നിന്ന് ഡെപ്യൂട്ടെഷൻ വ്യവസ്ഥയിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.ശമ്പള സ്കെയിൽ 27,900 - 63,700), ഗവൺമെന്റ് സെക്രട്ടേറിയറ്റിലും വിവിധ സർക്കാർ വകുപ്പുകളിലും ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തി കയിലോ മറ്റു തസ്തികയിലോ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാം. ടൈപ്പിംഗ് പരിചയവും ബിടെക് (കമ്പ്യൂട്ടർ സയൻസ്)/ എം സിഎ/ ബിഎസ്സി (കമ്പ്യൂട്ടർ സയൻസ്) / എംഎസ്സി (കമ്പ്യൂട്ടർ സയൻസ്)/ സർക്കാർ അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ബിരുദവും ഐടിഐ/ ഐടിസി (കമ്പ്യൂട്ടർ) സർട്ടിഫിക്കറ്റ് / ബിരുദവും ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ എൻജിനിയറിംഗ് യോഗ്യതകളിൽ ഏതെങ്കിലുമുള്ള ഉദ്യോഗസ്ഥർ വകുപ്പു മുഖേന 31 നകം സെക്രട്ടറി, കേരള സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ, “ജനഹിതം', ടിസി 27/6(2), വികാസ് ഭവൻ പിഒ, തിരുവനന്തപുരം 695 033 എന്ന വിലാസത്തിൽ അപേക്ഷിക്കണം. കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, നെറ്റ് വർക്കിംഗ്, ഹാർഡ് വെയർ എന്നിവയിൽ യോഗ്യതയുള്ളവർക്ക് മുൻഗണന.

കുഫോസിൽ ഒഴിവുകൾ

കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാല (കുഫോസ്) താഴെ പറയുന്ന ഒഴിവുകളിലേക്ക് കരാർ അടിസ്ഥാനത്തിലുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ജൂനിയർ റിസർച് ഫെലോ (മൂന്ന് ഒഴിവുകൾ): അവസാന തീയതി: 29, ലാബ് അസിസ്റ്റന്റ് (കംപ്യൂട്ടർ ലാബ്): അവസാന തീയതി : 28. ഓഫീസ് അസിസ്റ്റന്റ് (ഐസിഎആർ നോഡൽ ഓഫിസ്): അവസാന തീയതി 27, അസിസ്റ്റന്റ് പ്രഫസർ ഫിഷ് പ്രൊസസിംഗ് (ഒരൊഴിവ്): അവസാന തീയതി 2023 ജനുവരി 13, കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക www.kufos.ac.in


Send us your details to know more about your compliance needs.