So you can give your best WITHOUT CHANGE
ജിപ്മാറ്റ്: എൻട്രൻസ് പരീക്ഷ മേയ് 28ന്
ജമ്മു, ബുദ്ധഗയ ഐഐഎമ്മുകളിൽ 5-വർഷ ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഇൻ മാനേജ്മെന്റ് പ്രോഗ്രാമിലെ 2023-24 പ്രവേശനത്തിനുള്ള രണ്ടര മണിക്കൂർ എൻട്രൻസ് പരീക്ഷ മേയ് 28ന് ഉച്ചതിരിഞ്ഞ് 3 മുതൽ നടത്തും. കംപ്യൂട്ടർ ഉപയോഗിച്ചുള്ള ഈ ടെസ്റ്റിന് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവ കേന്ദ്രങ്ങളായിരിക്കും. നാഷനൽ ടെസ്റ്റിങ് ഏജൻസിക്കാണു പരീക്ഷാച്ചുമതല. ക്വാണ്ടിറ്റേറ്റിവ് ആപ്റ്റിറ്റ്യൂഡ് (33 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ), ഡേറ്റ ഇന്റർപ്രട്ടേഷൻ & ലോജിക്കൽ റീസണിങ് (33), വെർബൽ എബിലിറ്റി & റീഡിങ് കോംപ്രിഹെൻഷൻ (34) എന്നിങ്ങനെ 100 ചോദ്യങ്ങൾ, 400 മാർക്. തെറ്റിനു മാർക്കു കുറയ്ക്കും. ഓൺലൈൻ അപേക്ഷ 30ന് വൈകിട്ട് 5 വരെ സ്വീകരിക്കും. അപേക്ഷാഫീ 2000 രൂപ. പട്ടിക, ഭിന്നശേഷി, സാമ്പത്തിക പിന്നാക്ക, ട്രാൻസ്ജെൻഡർ വിഭാഗക്കാർ 1000 രൂപ. ജിഎസ്ടിയും ബാങ്ക് ചാർജും പുറമേ. ഒരപേക്ഷയേ സമർപ്പിക്കാവൂ. അപേക്ഷാരീതി സൈറ്റിലെ ഇൻഫർമേഷൻ ബുള്ളറ്റിനിലുണ്ട്. 2021, 2022, 2023 വർഷങ്ങളിലൊന്നിൽ 12 ജയിച്ചവർക്കാണു പ്രവേശനം. 2019നു മുൻപ് 10 ജയിച്ചവർ അപേക്ഷിക്കേണ്ട. കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ https://www.nta.ac.in/
Send us your details to know more about your compliance needs.