So you can give your best WITHOUT CHANGE
പിഎച്ച്ഡി കിട്ടാൻ ഇനി ജേണലിൽ ലേഖനം പ്രസിദ്ധീകരിക്കേണ്ട
പിഎച്ച്ഡി വിദ്യാർഥികൾ പ്രബന്ധം സമർപ്പിക്കുന്നതിനു മുൻപ്, ഗവേഷണ വിഷയവുമായി ബന്ധപ്പെട്ട ലേഖനം ജേണലുകളിൽ പ്രസിദ്ധീകരിച്ചിരിക്കണമെന്ന വ്യവസ്ഥ യുജിസി ഒഴിവാക്കുന്നു. കേന്ദ്ര സർവകലാശാലകളിലെ ഗവേഷണ വിദ്യാർഥികൾ വരെ ലേഖനം പ്രസിദ്ധീകരിക്കുന്നത് നിലവാരം കുറഞ്ഞ ജേണലുകളിലാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണിത്.
പിഎച്ച്ഡി ഗവേഷണത്തിനുള്ള മാനദണ്ഡങ്ങൾ സംബന്ധിച്ച പുതിയ മാർഗരേഖ യുജിസി ഉടൻ പ്രസിദ്ധീകരിക്കുമെന്നാണു വിവരം. ഈവർഷം ആരംഭിക്കുന്ന പുതിയ 4 വർഷ ബിരുദ പ്രോഗ്രാമിൽ 75% മാർക്ക് നേടുന്നവർക്കു നേരിട്ട് പിഎച്ച്ഡി പ്രവേശനം അനുവദിക്കുന്ന വ്യവസ്ഥയും ഉൾപ്പെടുത്തും.
Send us your details to know more about your compliance needs.