Let us do the

Hospitality Teachers Eligibility Test: On 26th February (30-01-2023)

So you can give your best WITHOUT CHANGE

ഹോസ്പിറ്റാലിറ്റി ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റ്: ഫെബ്രുവരി 26-ന്

നാഷണൽ കൗൺസിൽ ഫോർ ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിങ് ടെക്നോളജി (എൻ.സി.എച്ച്.എം.സി. ടി.) അഫിലിയേഷനോടെ പ്രവർത്തിക്കുന്ന ഹോട്ടൽ മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ അസിസ്റ്റന്റ് ലക്ചറർ, ടീച്ചിങ് അസോസിയേറ്റ് സ്ഥാനങ്ങളിലെ നിയമനത്തിനുള്ള യോഗ്യതാപരീക്ഷയായ, നാഷണൽ ഹോസ്പിറ്റാലിറ്റി ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റി (എൻ.എച്ച്.ടി.ഇ.ടി.)ന് അപേക്ഷിക്കാം. യോഗ്യത: പ്ലസ് ടു കഴിഞ്ഞ് ഹോസ്പിറ്റാലിറ്റി അഡ്മിനിസ്ട്രേഷൻ/ ഹോട്ടൽ മാനേജ്മെന്റ്/കളിനറി ആർട്സിൽ 55 ശതമാനം മാർക്കോടെയുള്ള ഫുൾടൈം (ഒ.ഡി.എൽ. മോഡ് അനുവദനീയമല്ല) ത്രി വത്സര ബാച്‌ലർ ബിരുദവും ബിരുദത്തിനുശേഷമുള്ള രണ്ടുവർഷത്തെ, ഹോസ്പിറ്റാലിറ്റി വ്യവസായ പ്രവൃത്തിപരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം. കംപ്യൂട്ടർ അടിസ്ഥാന പരീക്ഷ (സി.ബി.ടി.) ഫെബ്രുവരി 26-ന് നടത്തും. തിരുവനന്തപുരം പരീക്ഷാകേന്ദ്രമാണ്. അപേക്ഷ ജനുവരി 31 വരെ http://thims.gov.in/IMSApplyOnline.htm വഴി നൽകാം. ഓൺലൈൻ അപേക്ഷയുടെ പ്രിന്റൗട്ടും അപേക്ഷാഫീസിലേക്കുള്ള ഡി.ഡി.യും ഫെബ്രുവരി രണ്ടിനകം എൻ.സി.എച്ച്.എം.സി.ടി. ഓഫീസിൽ കിട്ടണം. ഫലപ്രഖ്യാപനം മാർച്ച് 17-ന്.


Send us your details to know more about your compliance needs.