So you can give your best WITHOUT CHANGE
റോഹ്തക് ഐ.ഐ.എമ്മില്‍ ഇന്റഗ്രേറ്റഡ് മാനേജ്‌മെന്റ് പ്രോഗ്രാം: അപേക്ഷ ഫെബ്രവരി 21 മുതല്‍
പ്ലസ്ടു കഴിഞ്ഞ് മാനേജ്‌മെന്റ്പഠനം ആഗ്രഹിക്കുന്നവര്‍ക്ക് റോഹ്തക് ഐ.ഐ.എം. നടത്തുന്ന അഞ്ചുവര്‍ഷത്തെ ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഇന്‍ മാനേജ്‌മെന്റ് (ഐ.പി.എം) പ്രവേശനത്തിന് അപേക്ഷിക്കാം. ഫെബ്രുവരി 21 മുതല്‍ അപേക്ഷ സ്വീകരിക്കും.
ബിരുദബിരുദാനന്തര മാനേജ്‌മെന്റ് പഠനം സംയോജിപ്പിക്കുന്ന 15 ടേം നീളുന്ന പ്രോഗ്രാമിന്റെ ആദ്യഭാഗം ഫൗണ്ടേഷന്‍ കോഴ്‌സുകളും രണ്ടാംഭാഗം മാനേജ്‌മെന്റ് കോഴ്‌സുകളും ഉള്‍പ്പെടുന്നതായിരിക്കും. വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് എം.ബി.എ. ബിരുദം ലഭിക്കും. മൂന്നുവര്‍ഷത്തെ പഠനത്തിനുശേഷം ബി.ബി.എ ബിരുദം ലഭിക്കും. മൂന്നുവര്‍ഷത്തെ പഠനത്തിനുശേഷം ബി.ബി.എ. ബിരുദവുമായി പുറത്തുവരാനും(എക്‌സിറ്റ് ഓപ്ഷന്‍) അവസരമുണ്ട്.
അപേക്ഷാര്‍ഥി പത്താംക്ലാസ്/ എസ്.എസ്.സി., പന്ത്രണ്ടാം ക്ലാസ്/ഹയര്‍ സെക്കന്‍ഡറി/തത്തുല്യ പരീക്ഷകള്‍ 60 ശതമാനം മാര്‍ക്കോടെ ജയിച്ചിരിക്കണം. സ്ട്രീം ഏതുമാകാം. ഉയര്‍ന്ന പ്രായം 30.6.2022ന് 20 വയസ്സ്. ജൂണ്‍ അവസാനത്തോടെ പന്ത്രണ്ടാംക്ലാസ് യോഗ്യത നേടുമെന്ന് പ്രതീക്ഷിക്കുന്നവര്‍ക്കും അപേക്ഷിക്കാം.അപേക്ഷ https://www.iimrohtak.ac.in വഴി മേയ് രണ്ടുവരെ നല്‍കാം. രജിസ്‌ട്രേഷന്‍ ഫീസ് 3890 രൂപ.
ആയുര്‍വേദ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഇന്റര്‍ ഡിസിപ്ലിനറി മാസ്റ്റേഴ്‌സ്
ജയ്പുരിലെ നാഷണല്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ആയുര്‍വേദയില്‍ (എന്‍.ഐ.എ.) വിവിധ ഇന്റര്‍ ഡിസിപ്ലിനറി എം.എസ്‌സി. പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷിക്കാം.യോഗ്യത: ബി.എ.എം.എസ്., ബി.എച്ച്.എം.എസ്., ബി.യു.എം.എസ്., ബി.എന്‍.വൈ.എസ്., ബി.എസ്.എം.എസ്., എം.ബി.ബി.എസ്., ബി.എസ്‌സി./എം.എസ്‌സി. ഡയറ്ററ്റിക്‌സ്, ബി.എസ്‌സി. ഫുഡ് ആന്‍ഡ് ന്യുട്രിഷന്‍, ബി.എസ്‌സി. സ്‌പോര്‍ട്‌സ് മെഡിസിന്‍, ബാച്ചിലര്‍ ഓഫ് ഫിസിയോ തെറാപ്പി, ബി.എസ്‌സി. ഇന്‍ സ്‌കിന്‍ കെയര്‍ ആന്‍ഡ് ഏസ്തറ്റിക് മെഡിസിന്‍, ബി.എസ്‌സി. അഗ്രിക്കള്‍ച്ചര്‍/ഫോറസ്ട്രി/ഹോര്‍ടിക്കള്‍ച്ചര്‍/ഏതെങ്കിലും സയന്‍സ് വിഷയത്തില്‍ ബിരുദം,എം.എ. സംസ്‌കൃതം ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം.അപേക്ഷാഫോറവും പ്രോസ്പക്ടസും www.nia.nic.in ല്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ അനുബന്ധ രേഖകള്‍ സഹിതം ഫെബ്രുവരി 28നകം സ്ഥാപനത്തില്‍ ലഭിക്കണം.
ജവഹർലാൽ നെഹ്റു സാങ്കേതിക സർവകലാശാലയിൽ വിദൂരപഠനം.
ഹൈദരാബാദ് ജവാഹര്‍ലാല്‍ നെഹ്‌റു ടെക്ള്‍നോളജിക്കല്‍ യൂണിവേഴ്‌സിറ്റിയുടെ സ്‌കൂള്‍ ഓഫ് കണ്ടിന്യൂയിങ് & ഡിസ്റ്റന്‍സ് എഡ്യൂക്കേഷന്‍, 2022-ല്‍, വിദൂരപഠന രീതിയില്‍ നടത്തുന്ന സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.കോഴ്‌സുകളുടെ ദൈര്‍ഘ്യം 6 മാസമാണ്. ക്ലാസ്സുകള്‍ ആഴ്ചയില്‍ 5 ദിവസം വൈകിട്ട് 6 മുതല്‍ 8 വരെ ഓണ്‍ലൈനായി നടത്തും.വിശദവിവരങ്ങള്‍ https://jntuh.ac.in ല്‍, ബുള്ളറ്റിന്‍ ബോര്‍ഡ്/നോട്ടിഫിക്കേഷന്‍സ് ലിങ്കുകളില്‍ ലഭിക്കും. - അപേക്ഷ ഈ വെബ്‌സൈറ്റിലെ ലിങ്ക് വഴി ഫെബ്രുവരി 19 വൈകിട്ട് 4 മണിവരെ ഓണ്‍ലൈനായി നല്‍കാം.
Send us your details to know more about your compliance needs.