Let us do the

MBA in Power Management (22-05-2023)

So you can give your best WITHOUT CHANGE

എംബിഎ ഇൻ പവർ മാനേജ്മെന്റ്

വൈദ്യുതമേഖലയിൽ സാങ്കേതികത്തികവുള്ള മാനേജ്മെന്റ് വിദഗ്ധരെ വാർത്തെടുക്കാൻ കേന്ദ്ര ഊർജ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് ഫരീദാബാദിലെ നാഷനൽ പവർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട്. ഇവിടത്തെ എംബിഎ പവർ മാനേജ്മെന്റ് പ്രോഗ്രാമിലേക്കു 31 വരെ അപേക്ഷ സ്വീകരിക്കും. ഏതെങ്കിലും ബിടെക് അഥവാ തുല്യയോഗ്യത വേണം. അവസാന പരീക്ഷയെഴുതുന്നവരെയും പരിഗണിക്കും. ജൂൺ 11ലെ എൻപിടിഐ അഡ്മിഷൻ ടെസ്റ്റിലോ (NAT- 2023), CAT/ MAT/ XAT/ CMAT ഇവയൊന്നിലോ സ്കോർ നേടിയിരിക്കണം. ജൂലൈ 7നു സിലക്ഷൻ ലിസ്റ്റിട്ട് 17നു കൗൺസലിങ് നടത്തും. അപേക്ഷാഫീ 500 രൂപ. വാർഷിക ഫീ 4 ലക്ഷം രൂപ. സ്പോൺസേഡ് വിഭാഗത്തിന് 6 ലക്ഷം രൂപ. ഹോസ്റ്റൽ വാടക 48,000 രൂപയും ജിഎസ്ടിയും. മറ്റു ഫീസ് പുറമേ. വിശദ വിവരങ്ങൾക്ക് വെബ്സൈറ്റ് കാണുക https://npti.gov.in/


Send us your details to know more about your compliance needs.