So you can give your best WITHOUT CHANGE
എട്ടാം ക്ലാസ് പ്രവേശനം: അപേക്ഷ മാർച്ച് 10 മുതൽ 21 വരെ
ഐ.എച്ച്.ആർ.ഡി.യുടെ കീഴിൽ പ്രവർത്തിക്കുന്ന ടെക്നിക്കൽ ഹയർ സെക്കൻഡ്റി സ്കൂളുകളിൽ 2023-24 അധ്യയനവർഷം എട്ടാം ക്ലാസ് പ്രവേശനത്തിന് വെബ്സൈറ്റ് വഴി അപേക്ഷിക്കാം. യോഗ്യത: ഏഴാം ക്ലാസോ തത്തുല്യ പരീക്ഷയോ വിജയിച്ചവർക്കും ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. 2023 ജൂൺ ഒന്നിന് 16 വയസ്സ് തികയാത്തവരാകണം. ഹൈസ്കൂൾ പഠനത്തിനുശേഷം സാങ്കേതിക വിദ്യാഭ്യാസ മേഖലയിൽ ഉപരിപഠനത്തിന് തയ്യാറാക്കുന്ന തരത്തിലാണ് കരിക്കുലം. ഭാവിയിൽ ഉദ്യോഗക്കയറ്റത്തിനും തൊഴിലിനുമായി ഇലക്ട്രോണിക്സ് ട്രേഡ് സർട്ടിഫിക്കറ്റ് ഇതോടൊപ്പം നൽകുന്നുണ്ട്. ബയോളജി ഒരു വിഷയമായി പഠിക്കുന്നതിനാൽ വൈദ്യശാസ്ത്ര മേഖലയിലെ ഉപരിപഠനം ലക്ഷ്യമിടുന്നവർക്കും ചേരാം. എൻജിനിയറിങ് പഠനത്തിനും സഹായകരമാണ്. ടി.എച്ച്.എസ്.എൽ.സി. സർട്ടിഫിക്കറ്റ് എസ്.എസ്.എൽ.സി.യ്ക്ക് തുല്യമാണ്. സംസ്ഥാനത്തെ പോളിടെക്നിക് കോളേജുകളിലെ പ്രവേശനത്തിന് 10 ശതമാനം സംവരണവുമുണ്ട്. അധ്യയന മാധ്യമം ഇംഗ്ലീഷ് ആണ്. അപേക്ഷ ഓൺലൈനായി മാർച്ച് 10 മുതൽ 21 വരെയും സ്കൂളുകളിൽ നേരിട്ട് മാർച്ച് 25- ന് വൈകീട്ട് നാല് വരെയും നൽകാം. കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ https://ihrd.kerala.gov.in/ths/
Send us your details to know more about your compliance needs.