So you can give your best WITHOUT CHANGE
ഗവേഷണത്തിന് ജവാഹർലാൽ നെഹ്‌റു മെമ്മോറിയൽ ഫണ്ട് സ്‌കോളർഷിപ്പ്
ന്യൂഡൽഹി ജവാഹർലാൽ നെഹ്‌റു മെമ്മോറിയൽ ഫണ്ട് വിവിധ മേഖലകളിലെ ഗവേഷണങ്ങൾക്ക് നൽകുന്ന സ്‌കോളർഷിപ്പിന് ഭാരതീയരിൽനിന്നും മറ്റ് ഏഷ്യൻ രാജ്യങ്ങളിലുള്ളവരിൽനിന്നും അപേക്ഷകൾ ക്ഷണിച്ചു.ഇന്ത്യൻ ഹിസ്റ്ററി ആൻഡ് സിവിലൈസേഷൻ, സോഷ്യോളജി, കംപാരറ്റീവ് സ്റ്റഡീസ് ഇൻ റിലിജൻ ആൻഡ് കൾച്ചർ, ഇക്കണോമിക്‌സ്, ജ്യോഗ്രഫി,ഫിലോസഫി, ഇക്കോളജി ആൻഡ് എൻവയൺമെന്റ് എന്നീ മേഖലകളിലെ ഗവേഷണങ്ങൾക്കാണ് സ്‌കോളർഷിപ്പുകൾ.അപേക്ഷാ ഫോം www.jnmf.in ൽ സ്‌കോളർഷിപ്പ് ലിങ്കിൽ ലഭിക്കും. പൂരിപ്പിച്ച അപേക്ഷയും അനുബന്ധരേഖകളും (സൈറ്റിൽ നൽകിയിട്ടുള്ള പട്ടികപ്രകാരം)മേയ് 31-നകം 'അഡ്മിനിസ്ട്രേറ്റീവ് സെക്രട്ടറി, ജവാഹർലാൽ നെഹ്രു മെമ്മോറിയൽ ഫണ്ട്, തീൻ മൂർത്തി ഹൗസ്, ന്യൂഡൽഹി-110011' എന്ന വിലാസത്തിൽ ലഭിച്ചിരിക്കണം.
Send us your details to know more about your compliance needs.