So you can give your best WITHOUT CHANGE
സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിൽ 4500 അപ്രന്റിസ് ഒഴിവുകൾ
മുംബൈ ആസ്ഥാനമായുള്ള പൊതുമേഖലാ ബാങ്കായ സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിൽ അപ്രന്റിസ്ഷിപ്പിന് അവസരം. വിവിധ സംസ്ഥാനങ്ങളിലായി 4500 ഒഴിവുണ്ട്. ഇതിൽ 116 ഒഴിവ് കേരളത്തിലാണ്. ബിരുദധാരികൾക്കാണ് അവസരം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 22. വിശദവിവരങ്ങൾക്ക്: https://centralbank.bank.in
കേന്ദ്ര സംസ്കൃത സർവകലാശാലയിൽ 86 അധ്യാപക ഒഴിവുകൾ
ന്യൂഡൽഹിയിലെ കേന്ദ്ര സംസ്കൃത സർവകലാശാല വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 90 ഒഴിവുണ്ട്. ഇതിൽ 86 ഒഴിവ് അധ്യാപകരുടേതാണ്. അപേക്ഷ ഓൺലൈനായി അപേക്ഷിക്കണം. അവസാന തീയതി ജൂലായ് 10. വിശദവിവരങ്ങൾക്ക്: www.sanskrit.nic.in
Send us your details to know more about your compliance needs.
Education