So you can give your best WITHOUT CHANGE
ടെക്നോപാർക്കിൽ ജോബ് ഫെയർ
തിരുവനന്തപുരം ടെക്നോപാർക്കിൽ ഒഴിവുള്ള 100 ലധികം കസ്റ്റമർ സർവീസ് അസോസിയേറ്റ് തസ്തികയിലേക്ക് പ്രത്യേക ജോബ് ഫെയറിലൂടെ നിയമനം നടത്തുന്നു. ഏപ്രിൽ ഒന്നിന് കോഴിക്കോട് ജില്ലയിലെ കാരാപ്പറമ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ രാവിലെ ഒമ്പത് മുതൽ ജോബ് ഫയർ ആരംഭിക്കും. ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യമുള്ള ബിരുദധാരികൾക്ക് പങ്കെടുക്കാം. (ഇംഗ്ലീഷ് ഭാഷ നന്നായി കൈകാര്യം ചെയ്യുന്ന ബിരുദധാരികളല്ലാത്തവരേയും പരിഗണിക്കും) വിശദവിവരങ്ങൾക്ക് www.knowledgemission.Kerala.gov.in സന്ദർശിക്കുകയോ പ്ലേസ്റ്റോറിൽ DWMS connect app ഡൗൺ ലോഡ് ചെയുകയോ ചെയ്യാം. കൂടുതൽ വിവരങ്ങൾ അറിയാൻ 0471-2737883 എന്ന നമ്പറിൽ മിസ്ഡ് കാൾ ചെയുക.
Send us your details to know more about your compliance needs.