Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (01-07-2024)

So you can give your best WITHOUT CHANGE

ഐ.ടി.ബി.പിയിൽ 112 ഹെഡ് കോൺസ്റ്റബിൾ ഒഴിവുകൾ

ഇൻഡോ-ടിബറ്റൻ ബോർഡർ പോലീസിൽ ഹെഡ് കോൺസ്റ്റബിൾ (എജുക്കേഷൻ ആൻഡ് സ്ട്രെസ് കൗൺസലർ) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 112 ഒഴിവുണ്ട്. ഇതിൽ 16 ഒഴിവുകൾ വനിതകൾക്കാണ്. താത്‌കാലിക നിയമനമാണെങ്കിലും സ്ഥിരപ്പെടാൻ സാധ്യതയുണ്ട്. വിശദവിവരങ്ങൾ https://recruitment.itbpolice.nic.in/-  ലഭിക്കും. അപേക്ഷ: ഓൺലൈനായി അപേക്ഷിക്കണം. ജൂലായ് ഏഴുമുതൽ അപേക്ഷിക്കാം. അവസാന തീയതി: ഓഗസ്റ്റ് 5.

നേവിയിൽ പ്ലസ്ടു  (ബി.ടെക്.) എൻട്രി: 40 ഒഴിവുകൾ

ഇന്ത്യൻ നേവിയിൽ പ്ലസ്‌ടു (ബി. ടെക്.) കേഡറ്റ് എൻട്രി സ്കീമിലേക്ക് അപേക്ഷ ക്ഷണിച്ചു. പെർമനെന്റ് കമ്മിഷൻ പ്രകാരമുള്ള വിജ്ഞാപനമാണ്. 40 ഒഴിവുണ്ട്. ഇതിൽ എട്ട് ഒഴിവ് വനിതകൾക്ക് നീക്കിവെച്ചതാണ്. അപേക്ഷകർ അവിവാഹിതരായിരിക്കണം. വിശദവിവരങ്ങൾ: www.joinindiannavy.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും. ഓൺലൈനായി ജൂലായ് 6 മുതൽ അപേക്ഷിക്കാം. അവസാന തീയതി: ജൂലായ് 20.


Send us your details to know more about your compliance needs.