So you can give your best WITHOUT CHANGE
മാനേജ്മെന്റ് പഠനം CAT നവംബർ 27-ന്
അപേക്ഷ നാളെമുതൽ സെപ്റ്റംബർ 14-ന് വൈകീട്ട് അഞ്ചുവരെ
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് മാനേജ്മെൻറ് (ഐ.ഐ.എം.) പോസ്റ്റ് ഗ്രാജുവേറ്റ്, ഫെലോ ഡോക്ടറൽതല പ്രോഗ്രാമുകളിലെ പ്രവേശനത്തിന് നടത്തു ന്ന കോമൺ അഡ്മിഷൻ ടെസ്റ്റ് (CAT) നവംബർ 27-ന് മൂന്നുസെഷനുകളിലായി നടത്തും.
പരീക്ഷ
കംപ്യൂട്ടർ അടിസ്ഥാനപരീക്ഷ (സി.ബി.ടി.) ആയി മൂന്ന് ഷിഫ്റ്റിൽ നടത്തും. ദൈർഘ്യം രണ്ടുമണിക്കൂർ. മൂന്നുവിഭാഗങ്ങളിൽനിന്നും ചോദ്യങ്ങളുണ്ടാകും. സെക്ഷൻ : വെർബൽ എബിലിറ്റി ആൻഡ് റീഡിങ് കോംപ്രിഹെൻഷൻ, സെക്ഷൻ II: ഡേറ്റാ ഇൻറർപ്രറ്റേഷൻ ആൻഡ് ലോജി ക്കൽ റീസണിങ്, സെക്ഷൻ III: ക്വാണ്ടിറ്റേറ്റീവ് എബിലിറ്റി. മോക് ടെസ്റ്റ് CAT വെബ്സൈറ്റിൽ ലഭ്യമാക്കും.
കേരളത്തിലെ പരീക്ഷാ കേന്ദ്രങ്ങൾ: കണ്ണൂർ, കോട്ടയം, തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കൊല്ലം, തൃശ്ശൂർ.
അപേക്ഷ
https://www.iimcat.ac.in/per/g01/pub/756/ASM/WebPortal/1/index.html?756@@1@@1 വഴി ഓഗസ്റ്റ് മൂന്നിന് രാവിലെ 10 മുതൽ സെപ്റ്റംബർ 14-ന് വൈകീട്ട് അഞ്ചുവരെ നൽകാം. ഫലം ജനുവരി രണ്ടാംവാരം പ്രതീക്ഷിക്കാം. സ്കോർ സാധുത 2023 ഡി സംബർ 31 വരെ,
Send us your details to know more about your compliance needs.