Let us do the

ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ-[22-02-2022]

So you can give your best WITHOUT CHANGE

ജിപ്മറില്‍ ബി.എസ്‌സി. നഴ്‌സിങ്, അലൈഡ് ഹെല്‍ത്ത് സയന്‍സ് കോഴ്‌സുകള്‍ .

പുതുച്ചേരി ജവാഹര്‍ലാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കല്‍ എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് (ജിപ്മര്‍) നാലുവര്‍ഷ ബി.എസ്‌സി. പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം. പ്രതിവര്‍ഷ അക്കാദമിക്/ട്യൂഷന്‍ ഫീസ് 1200 രൂപ.

യോഗ്യത:

ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി/ബോട്ടണി ആന്‍ഡ് സുവോളജി, ഇംഗ്ലീഷ് എന്നീ വിഷയങ്ങള്‍ പഠിച്ച്, ഓരോന്നും ജയിച്ച്, പ്ലസ് ടു തല പരീക്ഷ ജയിച്ചിരിക്കണം.ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി/ബോട്ടണി ആന്‍ഡ് സുവോളജി എന്നിവയ്ക്ക് മൊത്തത്തില്‍ 50 ശതമാനം മാര്‍ക്ക് വേണം (ജനറല്‍ ഭിന്നശേഷിക്കാര്‍ക്ക് 45 ശതമാനം, പട്ടിക ഒ.ബി.സി. വിഭാഗക്കാര്‍ക്ക് 40 ശതമാനം). നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് യു.ജി. 2021 യോഗ്യത നേടിയവരാകണം. അപേക്ഷ jipmer.edu.in/whatsnew/ വഴി മാര്‍ച്ച് 14ന് വൈകീട്ട് അഞ്ചുവരെ നല്‍കാം.കൗണ്‍സലിങ്ങിന് അര്‍ഹത നേടുന്നവരുടെ പട്ടിക മാര്‍ച്ച് 21നകം പ്രസിദ്ധീകരിക്കും.

സൗജന്യമായി കെ-ഡിസ്ക് ബ്ലോക് ചെയിന്‍ കോഴ്സ് പഠിക്കാം; മികച്ച കരിയര്‍ സ്വന്തമാക്കാം.

100 ശതമാനം സ്കോളര്‍ഷിപ്പ് ലഭിക്കുക വനിതകള്‍ക്ക്, ആണ്‍കുട്ടികള്‍ക്ക് 70% സ്കോളര്‍ഷിപ്പ് ലഭിക്കും .പ്രവേശന പരീക്ഷ മാർച്ച് 5ന് നടക്കും.അപേക്ഷകള്‍ ഫെബ്രുവരി 26 മുമ്പ് www.abcd.kdisc.kerala.gov.in ലൂടെ ഓണ്‍ലൈനായി സമര്‍പ്പിക്കണം കൂടുതല്‍ വിവരങ്ങള്‍ക്ക് : 7594051437, 0471– 2700813


Send us your details to know more about your compliance needs.