So you can give your best WITHOUT CHANGE
സിടിഇടി; അപേക്ഷ മേയ് 26 വരെ
ഒന്നു മുതൽ 8 വരെ ക്ലാസുകളിലെ അധ്യാപക നിയമനത്തിനു കേന്ദ്ര സർക്കാർ ആവിഷ്കരിച്ച സിടെറ്റ് യോഗ്യതാ നിർണയ പരീക്ഷ ജൂലൈ-ഓഗസ്റ്റിൽ സിബിഎസ്ഇ നടത്തും. ഓൺലൈൻ അപേക്ഷ മേയ് 26 വരെ സ്വീകരിക്കും. കേന്ദ്രീയ, നവോദയ വിദ്യാലയങ്ങളടക്കം കേന്ദ്ര സർക്കാരിന്റെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും നിയന്ത്രണത്തിലുള്ള എല്ലാ സ്കൂളുകളിലെയും നിയമനത്തിന് ഈ പരീക്ഷയിൽ യോഗ്യത നേടണം. സംസ്ഥാനങ്ങളിലെ സർക്കാർ / എയ്ഡഡ് / അൺ എയ്ഡഡ് സ്കൂളുകളിലും ഇതുപയോഗിക്കാം. സിടെറ്റ് യോഗ്യതയ്ക്ക് ആജീവനാന്ത സാധുതയുണ്ട്. പരീക്ഷയ്ക്ക് എത്ര തവണയും പങ്കെടുക്കാം. കംപ്യൂട്ടർ ഉപയോഗിച്ചുള്ള മൾട്ടിപ്പിൾ ചോയ്സ് ഒബ്ജക്ടീവ് പരീക്ഷയിൽ രണ്ടര മണിക്കൂർ വീതമുള്ള 2 പേപ്പറുകളുണ്ടാകും. നെഗറ്റീവ് മാർക്കില്ല. കേരളത്തിൽ 9 ജില്ലകളിൽ പരീക്ഷാകേന്ദ്രങ്ങളുണ്ട്. വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക https://ctet.nic.in/
Send us your details to know more about your compliance needs.