Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (01-06-2023)

So you can give your best WITHOUT CHANGE

KFRI: 3 ജെആർഎഫ് ഒഴിവുകൾ

പീച്ചിയിലെ കേരള ഫോറസ്റ്റ് റിസർച് ഇൻസ്റ്റിറ്റ്യൂട്ടിൽ 3 ജൂനിയർ റിസർച് ഫെലോ. എന്റമോളജി, പതോളജി, ഇൻവേസീവ് ബയോളജി വിഭാഗങ്ങളിലാണ് അവസരം. താൽക്കാലിക നിയമനം. ഇന്റർവ്യൂ ജൂൺ 7ന്. യോഗ്യത: ബോട്ടണി/ മൈക്രോബയോളജി/ ലൈഫ് സയൻസിൽ ഒന്നാം ക്ലാസ് പിജി. പ്രായം (01.01.2023ന്): 36. ഫെലോഷിപ്പ്: 22,000. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് നോക്കുക https://www.kfri.res.in/

തിരുവനന്തപുരത്ത് 5+ നിയമനം

നാഷനൽ ഹെൽത്ത് മിഷനു കീഴിൽ തിരുവനന്തപുരത്ത് 5+ കരാർ ഒഴിവ്. ജൂൺ 8 വരെ ഓൺലൈനായി അപേക്ഷിക്കാം. തസ്തികകൾ: മെഡിക്കൽ ഓഫിസർ (എംബിബിഎസ്), സൈറ്റോ ടെക്നീഷ്യൻ, ഓഡിയോമെട്രിക് അസിസ്റ്റന്റ്, അഡോൾസെന്റ് ഹെൽത്ത് കൗൺസലർ, വിബിഡി സ്റ്റാഫ് നഴ്സ്- പാലിയേറ്റീവ്. വിശദ വിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ് https://arogyakeralam.gov.in/


Send us your details to know more about your compliance needs.