So you can give your best WITHOUT CHANGE
നവോദയ 9-ാം ക്ലാസ്: അപേക്ഷ ഒക്ടോബർ 15 വരെ
കേരളത്തിലെ 14 നവോദയകളിലായി ആകെ 56 ഒഴിവുകൾ.
നവോദയ വിദ്യാലയങ്ങളിൽ 2023-24 വർഷം 9-ാം ക്ലാസിൽ ഒഴിവു വരുന്ന സീറ്റുകളിലെ പ്രവേശനത്തിന് (ലാറ്ററൽ എൻട്രി) ഒക്ടോബർ 15ന് അകം ഓൺലൈൻ അപേക്ഷ സമർപ്പിക്കണം. താമസവും ഭക്ഷണവും അടക്കം എല്ലാം സൗജന്യമാണെങ്കിലും, ചില വിഭാഗക്കാർ ചെറിയ തുക നൽകേണ്ടിവരും,
അതതു ജില്ലയിലെ സർക്കാർ / സർക്കാർ അംഗീകൃതസ്കൂളിൽ ഇപ്പോൾ എട്ടാം ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്കാണ് അർഹത. ജനനത്തീയതി 2008 മേയ് ഒന്നിനു മുൻപോ 2010 ഏപ്രിൽ 30നു ശേഷമോ ആകരുത്. പട്ടികവിഭാഗക്കാരടക്കം ആർക്കും പ്രായത്തിൽ ഇളവില്ല. ഫോമിനും പ്രോസ്പെക്ടസിനും വെബ്സൈറ്റ്: www.navodaya.gov.in.
2023 ഫെബ്രുവരി 11നു നടത്തുന്ന ഒഎംആർ ടെസ്റ്റ് വഴിയാണു പ്രവേശനം,ബന്ധപ്പെട്ട ജില്ലയിലെ നവോദയ വിദ്യാലയത്തിൽ ടെസ്റ്റെഴുതാം. രണ്ടര മണിക്കൂർ ടെസ്റ്റിൽ 8-ാം ക്ലാസ് നിലവാരത്തിൽ ഇംഗ്ലിഷ് (15 മാർക്ക്), ഹിന്ദി (15) മാത് സ് (35), സയൻസ് (35) എന്നിങ്ങനെ 100 മാർക്കിന്റെ ഒബ്ജക്ടീവ് ചോദ്യങ്ങൾ ഇംഗ്ലിഷ്, ഹിന്ദി ഭാഷകളിൽ.പരീക്ഷ 4 വിഷയങ്ങളിലുണ്ടെങ്കിലും, മാത് സ് , സയൻസ്, കൂടുതൽ മാർക്ക് കിട്ടിയ ഭാഷ എന്നിവയിലെ മൊത്തം മാർക്ക് നോക്കിയാണ് റാങ്കിങ്. പരീക്ഷയുടെ സിലബസ് അടക്കം കൂടുതൽ വിവരങ്ങൾ പ്രോസ്പെക്ടസിലുണ്ട്.
Send us your details to know more about your compliance needs.