So you can give your best WITHOUT CHANGE
ട്യൂബർ ക്രോപ്സ് റിസർച്ചിൽ സ്റ്റുഡന്റ് ഇന്റേൺഷിപ്പ്
തിരുവനന്തപുരത്തെ സെൻട്രൽ ട്യൂബർ ക്രോപ്സ് റിസർച്ച് ഇൻസ്റ്റി റ്റ്യൂട്ടിൽ(CTCRI) ഇന്റേൺഷിപ്പ് അവസരം. സയൻസ് ആൻഡ് ടെക്നോളജി ഡിപ്പാർട്ട്മെന്റ് നടത്തുന്ന സ്റ്റുഡന്റ് ഇന്റേൺഷിപ്പ് പ്രോഗാമിൽ രണ്ട് ഒഴിവുണ്ട്. ഒരുമാസമാണ് പരിശീലന കാലാവധി. ബിരുദ/ബിരുദാനന്തര ബിരുദ വിദ്യാർഥികൾക്ക് (ഫുഡ്സയൻസ് & ക്വാളിറ്റി കൺട്രോൾ/ ഫുഡ് സയൻസ്/ ഫുഡ് സയൻസ് & ടെക്നോളജി/ അഗ്രോ ഫുഡ് പ്രോസസിങ്) അപേക്ഷിക്കാം. മുൻപ് പഠിച്ച കോഴ്സിന് 60 ശതമാനം മാർക്ക് നേടിയിരിക്കണം.
വെബ്‌സൈറ്റിൽ നൽകിയിരിക്കുന്ന മാതൃകയിൽ അപേക്ഷ തയ്യാറാക്കി, പഠിക്കുന്ന സ്ഥാപനത്തിന്റെ മേധാവിയുടെ ഒപ്പ് സഹിതം ഇ-മെയിലായി അപേക്ഷിക്കണം. ഇ-മെയിൽ: pradeepika.chintha@icar.gov.in. വിശദ വിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്.http://www.ctcri.org/
VSSC: 273 അപ്രന്റിസ്
ബഹിരാകാശ വകുപ്പിനു കീഴിലെ തിരുവനന്തപുരം വിക്രം സാരാഭായ് സ്പേസ് സെന്ററിൽ ഗ്രാഡുവേറ്റ് അപ്രന്റിസിന്റെ 273 ഒഴിവ്. ഒരു വർഷ പരിശീലനം. ഒക്ടോബർ 15 ന് കളമശേരി ഗവ. പോളി ടെക്നിക് കോളജിൽ നടത്തുന്ന ഇന്റർവ്യൂ മുഖേനയാണു തിരഞ്ഞെടുപ്പ്.ഇന്റർവ്യൂവിൽ പങ്കെടുക്കുന്നതായിതാഴെ നൽകിയിരിക്കുന്ന വെബ്സൈറ്റുകളിൽ ഏതെങ്കിലുമൊന്നിൽ രജിസ്റ്റർചെയ്തിരിക്കണം.
http://portal.mhrdnats.gov.in/ ,http://www.sdcentre.org/registration.html
CDAC: 530 പ്രോജക്ട് സ്റ്റാഫ്
സെന്റർ ഫോർ ഡവലപ്മെന്റ് ഓഫ് അഡ്വാൻസ്ഡ് കംപ്യൂട്ടിങ്ങിനു കീഴിലെ വിവിധ സെന്റർ ലൊക്കേഷനുകളിൽ 30 പ്രോജക്ട് സ്റ്റാഫ് ഒഴിവ്. കരാർ നിയമനം. തിരുവനന്തപുരത്തും അവസരം. ഓൺലൈൻ പേക്ഷ ഒക്ടോബർ 20 വരെ.കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്
https://www.cdac.in/
Send us your details to know more about your compliance needs.