Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (27-12-2024)

So you can give your best WITHOUT CHANGE

ലതർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ 20 സയന്റിസ്റ്റ് ഒഴിവുകൾ

കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചിന് (സി.എസ്.ഐ.ആർ) കീഴിൽ ചെന്നൈയിലുള്ള സെൻട്രൽ ലതർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ സയന്റിസ്റ്റ് ഗ്രേഡ്-IV തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 20 ഒഴിവുണ്ട്. യോഗ്യത ഉൾപ്പെടെയുള്ള വിശദവിവരങ്ങൾ: www.clri.org  എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. ഓൺലൈനായി അപേക്ഷിക്കണം. അവസാന തീയതി: ജനുവരി 19.

ആയുർവേദ ഇൻസ്റ്റിറ്റ്യൂട്ടിൽ 12 അസി. പ്രൊഫസർ ഒഴിവുകൾ

കേന്ദ്ര ആയുഷ് മന്ത്രാലയത്തിന് കീഴിൽ ജയ്‌പുരിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദയിൽ (എൻ.ഐ.എ) അസിസ്റ്റന്റ് പ്രൊഫസർമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും https://www.nia.nic.in/  എന്ന വെബ്സൈറ്റ് സന്ദർശിക്കുക.


Send us your details to know more about your compliance needs.