Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (18-05-2023)

So you can give your best WITHOUT CHANGE

33 ഒഴിവ്: ജൂൺ 2 വരെ അപേക്ഷിക്കാം

കൊൽക്കത്ത ആസ്ഥാനമായ സൗത്ത് ഈ സ്റ്റേൺ റെയിൽവേയിൽ കായികതാരങ്ങൾക്ക് 33 ഗ്രൂപ്പ് ഡി ലെവൽ 1 ഒഴിവ്. ജൂൺ 2 വരെ അപേക്ഷിക്കാം. ഒഴിവുള്ള വിഭാഗം: അത്ലറ്റിക്സ്, ബ്രിഡ്ജ്, ബോഡി ബിൽഡിങ്, ക്രിക്കറ്റ്, ഫുട്ബോൾ, സ്വിമ്മിങ്, ടെന്നീസ്, വോളിബോൾ, ഹോക്കി, കബഡി. വിശദ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക https://www.rrcser.co.in/

ALIMCO: ജൂൺ 3 വരെ അപേക്ഷിക്കാം

ആർട്ടിഫിഷ്യൽ ലിംബ്സ് മാനുഫാക്ചറിങ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ (ALIMCO) കാൻപൂർ ഹെഡ് ഓഫിസിലും ബെംഗളുരു, ഭുവനേശ്വർ, ജബൽപൂർ, മൊഹാലി, ഉജ്ജയിൻ, ഡൽഹി, കൊൽക്കത്ത, മുംബൈ, ഹൈദരാബാദ്, ഗുവാഹത്തി സെന്ററുകളിലുമായി 22 ഒഴിവ്. നേരിട്ടുള്ള നിയമനം. ജൂൺ 3 വരെ അപേക്ഷിക്കാം. തസ്തികകൾ: സീനിയർ മാനേജർ, മാനേജർ, ഡപ്യൂട്ടി മാനേജർ, ജൂനിയർ മാനേജർ, ഓഫിസർ, ക്ലാർക്ക് ആൻഡ് ജൂനിയർ അസിസ്റ്റന്റ്, ജൂനിയർ സ്റ്റോർ കീപ്പർ, ഷോപ് അസിസ്റ്റന്റ്, വർക്മാൻ, സോ മിൽ ഓപറേറ്റർ, മെഷിനിസ്റ്റ്. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് നോക്കുക https://www.alimco.in/


Send us your details to know more about your compliance needs.