So you can give your best WITHOUT CHANGE
ഡി.ആർ.ഡി.ഒ: 41 അപ്രന്റിസ് ഒഴിവുകൾ
ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷനിൽ (ഡി.ആർ.ഡി.ഒ.) അപ്രൻ്റിസ്‌ഷിപ്പിന് അപേക്ഷിക്കാം. 41 ഒഴിവുണ്ട്. മഹാരാഷ്ട്രയിലെ നാസിക്കിലുള്ള അഡ്വാൻസ്‌ഡ് സെൻ്റർ ഫോർ എനർജറ്റിക് മെറ്റീരിയൽസിലാണ് എ.സി.ഇ.എം.) അവസരം. അപേക്ഷകർ https://nats.education.gov.in എന്ന പോർട്ടലിൽ രജിസ്റ്റർചെയ്യണം. അഭിമുഖം വഴിയാണ് തിരഞ്ഞെടുപ്പ്. അപേക്ഷാഫോം ബന്ധപ്പെട്ട രേഖകൾ apprentice.acem@gov.in. എന്ന ഇ-മെയിലിലേക്ക് അയക്കണം. വിശദവിവരങ്ങൾക്ക് www.drdo.gov.in വെബ്സൈറ്റ് സന്ദർശിക്കുക. അവസാന തീയതി: ഏപ്രിൽ 30
നേവി ചിൽഡ്രൻ സ്കൂളിൽ കംപ്യൂട്ടർ ടീച്ചർ ഒഴിവ്
ഏഴിമല നേവി ചിൽഡ്രൻ സ്കൂളിലേക്ക് കംപ്യൂട്ടർ ടീച്ചർ (പി.ആർ.ടി.) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർവ്യവസ്ഥയിലാണ് നിയമനം. യോഗ്യത: ബി.ഇ./ബി.ടെക്./ കംപ്യൂട്ടർ സയൻസ് ബിരുദം. പ്രായം: 50 കവിയരുത്. അപേക്ഷ ഓൺലൈനായി സമർപ്പിക്കണം. വിശദവിവരങ്ങൾ: https://ncsezhimala.org വെബ്സൈറ്റ് സന്ദർശിക്കുക. അവസാന തീയതി: ഏപ്രിൽ 20.
Send us your details to know more about your compliance needs.