Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (26-02-2026)

So you can give your best WITHOUT CHANGE

സായുധ പോലീസിൽ 349 അസിസ്റ്റന്റ് കമാൻഡന്റ് ഒഴിവുകൾ

കേന്ദ്ര സായുധ പോലീസ് സേനകളിലെ അസിസ്റ്റന്റ് കമാൻഡന്റ് തിരഞ്ഞെടുപ്പിന് യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ (യു. പി.എസ്.സി) വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ബിരുദധാരികൾക്കാണ് അവസരം. എല്ലാ സേനകളിലുമായി 349 ഒഴിവുണ്ട്. വനിതകൾക്കും അപേക്ഷിക്കാം. തിരഞ്ഞെടുപ്പിനായുള്ള എഴുത്തുപരീക്ഷ ജൂലായ് 19-ന് നടക്കും. കേരളത്തിൽ രണ്ട് പരീക്ഷാകേന്ദ്രങ്ങളുണ്ടാവും. വിശദവിവരങ്ങൾക്ക്: https://upsconline.nic.in  

സൗത്ത് ഇന്ത്യൻ ബാങ്കിൽ ഓഫീസർ ഒഴിവുകൾ

സൗത്ത് ഇന്ത്യൻ ബാങ്കിൽ ജൂനിയർ ഓഫീസർ, ബിസിനസ് പ്രമോഷൻ ഓഫീസർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മൂന്നു വർഷത്തെ കരാർനിയമനമാണ്. പിന്നീട് നീട്ടിയേക്കാം. അപേക്ഷ: സൗത്ത് ഇന്ത്യൻ ബാങ്കിന്റെ വെബ്സൈറ്റ് മുഖേന ഓൺലൈനായി അപേക്ഷിക്കണം. അവസാന തീയതി: മാർച്ച് 2. വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.southindianbank.bank.in വെബ്സൈറ്റ് സന്ദർശിക്കുക.


Send us your details to know more about your compliance needs.