Let us do the

ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ-[17-02-2022]

So you can give your best WITHOUT CHANGE

ബി.ടെക്. മാത്തമാറ്റിക്‌സ് ആന്‍ഡ് കംപ്യൂട്ടിങ് പ്രോഗ്രാം

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് (ഐ.ഐ.എസ്സി.) ബെംഗളൂരു മാത്തമാറ്റിക്‌സ് ആന്‍ഡ് കംപ്യൂട്ടിങ്ങില്‍ ബി.ടെക്. പ്രോഗ്രാം തുടങ്ങുന്നു. വിവരങ്ങളുടെ ജനറേഷന്‍, സ്റ്റോറേജ്, ഡിസ്ട്രിബ്യൂഷന്‍, യൂട്ടിലൈസേഷന്‍, വിവരങ്ങള്‍ കൈകാര്യം ചെയ്യാന്‍വേണ്ട ഉയര്‍ന്ന തലങ്ങളിലുള്ള കംപ്യൂട്ടേഷണല്‍, മാത്തമാറ്റിക്കല്‍ ഡേറ്റാ അനലറ്റിക്‌സ് നൈപുണികള്‍ തുടങ്ങിയവയുടെ പഠനങ്ങള്‍ ഉള്‍പ്പെടുന്ന അപ്ലൈഡ് മാത്തമാറ്റിക്‌സ് മേഖലയുടെ പ്രാധാന്യം പരിഗണിച്ചാണ് പ്രോഗ്രാം ആരംഭിക്കുന്നത്.
പ്ലസ് ടു/തത്തുല്യ പരീക്ഷ, ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, ഒരു ഭാഷാവിഷയം, ഇവ നാലുമല്ലാത്ത ഒരു വിഷയം എന്നിവ പഠിച്ച് ജയിച്ചിരിക്കണം.തിരഞ്ഞെടുപ്പ് 2022-ലെ ജോയന്റ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ (ജെ.ഇ.ഇ.) അഡ്വാന്‍സ്ഡ് റാങ്ക് പരിഗണിച്ചായിരിക്കും. വിവരങ്ങള്‍ക്ക്: https://iisc.ac.in/admissions/

പബ്ലിക്‌ കോളേജിൽ ആറുമാസത്തെ പ്ളസ്‌ ടു, എസ്‌.എസ്‌.എൽ.സി.

നാഷണൽ സ്കൂളിന്റെ അംഗീകൃത പ്ളസ്‌ ടു, എസ്‌.എസ്‌.എൽ.സി. ആറുമാസംകൊണ്ട്‌ പാസാകാൻ സാധിക്കും. 2022 ഒക്ടോബറിൽ പരീക്ഷയെഴുതാൻ സാധിക്കുന്ന കോഴ്സിന്റെ രജിസ്‌ട്രേഷൻ അവസാന തീയതി അടുത്തു. 10 പാസ്സായവർക്കും പ്ളസ്‌ വൺ, പ്ളസ്‌ ടു തോറ്റവർക്കും പ്ളസ്‌ ടുവിന്‌ ചേരാം. പതിന്നാല്‌ തികഞ്ഞ ആർക്കും അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത കൂടാതെ എസ്‌.എസ്‌.എൽ.സി.ക്ക്‌ ചേരാം. റഗുലർ, തപാൽ, റെക്കോർഡഡ്‌ വീഡിയോ ക്ളാസുകൾ ലഭ്യം. താത്‌പര്യമുള്ളവർ പബ്ലിക്‌ കോളേജിന്റെ കോട്ടയം,എറണാകുളം, ആലപ്പുഴ, ഹരിപ്പാട്‌, ചെങ്ങന്നൂർ സെന്ററുകളിൽ ബന്ധപ്പെടണം. ഉദ്യോഗസ്ഥർക്ക്‌ പ്രത്യേക പഠനസൗകര്യം. വിശദവിവരത്തിന്‌ 9446097203, 9495867203
www.publiccolleg.org

ഇഗ്നോ കോഴ്സിന് അപേക്ഷിക്കാം .

മട്ടന്നൂർ കോൺകോർഡ് കോളേജിലെ ഇഗ്നോ പഠനകേന്ദ്രത്തിൽ ജനുവരി സെഷനിൽ ബിരുദ, ബിരുദാനന്തരബിരുദ, സർട്ടിഫിക്കറ്റ് കോഴ്സുകൾക്ക് അപേക്ഷിക്കാനും റീ രജിസ്ട്രേഷൻ ചെയ്യാനുമുള്ള തിയതി ഫെബ്രുവരി 21 വരെ നീട്ടി. ഇഗ്നോ വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. ഫോൺ: 9744315968


Send us your details to know more about your compliance needs.