So you can give your best WITHOUT CHANGE
1000 യുവകലാകാരന്മാർക്ക് 10,000 രൂപയുടെ ഫെലോഷിപ്പ്
സംസ്ഥാനത്തെ അംഗീകൃത കലാലയങ്ങളിൽനിന്ന് കലാവിഷയങ്ങളിൽ യോഗ്യത നേടിയ ഫോക്ലോർ കലാരൂപങ്ങളിൽ പ്രാവീണ്യമുള്ള യുവകലാകാരന്മാർ ക്ക് കേരള സർക്കാരിന്റെ വജ്രജൂബലി ഫെലോഷിപ്പ്. ആയിരം പേർക്കാണ് ഫെലോഷിപ്പിന് അർഹത. ക്ലാ സിക്കൽ കല, അഭിനയകല, ലളിതകല, ഫോക്ലോർ എന്നിങ്ങനെ നാല് വിഭാഗങ്ങളിലാകും ഫെലോഷിപ്പ്. തിരഞ്ഞെടുക്കപ്പെടുന്ന കലാകാരന്മാർക്ക് ഫെലോ ഷിപ്പിനൊപ്പം വിദ്യാർഥികൾക്കും യുവജനങ്ങൾക്കും കലാഭ്യാസനം നടത്താനുള്ള അവസരവും ലഭിക്കും.
യോഗ്യത: അംഗീകൃത കലാലയങ്ങളിൽനിന്ന് കലാ വിഷയത്തിൽ നേടിയ ബിരുദം/ ഡിപ്ലോമ സർട്ടി - ഫിക്കറ്റ് കോഴ്സ്. അല്ലെങ്കിൽ ഗുരുകുല സമ്പ്രദായത്തിലോ മറ്റ് സംവിധാനത്തിലോ ആർജിച്ച കലാപരിജ്ഞാനവും കലാ പരിശീലനവും.
പ്രായപരിധി: 35 വയസ്സ്. ഫോക്ലോർ കലകൾക്ക് 40 വയസ്സ്. 2022 ജനുവരി 1 അടിസ്ഥാനമാക്കിയാകും പ്രായം കണക്കാക്കുന്നത്. ഫെലോഷിപ്പ് 10,000 രൂപ.
അപേക്ഷ: https://culturedirectorate.kerala.gov.in/ എന്ന വെബ്സൈറ്റിൽ നൽകിയിട്ടുള്ള അപേക്ഷാമാതൃക പൂരിപ്പിച്ച് ഡയറക്ടർ, സാംസ്കാരിക വകുപ്പധ്യക്ഷ കാര്യാലയം, അനന്തവിലാസം കൊട്ടാരം, ഫോർട്ട് പി.ഒ, തിരുവനന്തപുരം-23 എന്ന വിലാസത്തിൽ അയക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂലായ് 30. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് കാണുക. ഫോൺ: 0471-2478193.കോഴിക്കോട് എൻ.ഐ.ടിയിൽ 286 അവസരം
Send us your details to know more about your compliance needs.