So you can give your best WITHOUT CHANGE
ഐ.ഐ.എം. ഡോക്ടറൽ പ്രോഗ്രാം (പിഎച്ച്.ഡി.) പ്രവേശനത്തിന് മാർച്ച് 31വരെ അപേക്ഷിക്കാം
ബോധ്ഗയ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറ് (ഐ.ഐ.എം.), ഡോക്ടറൽ പ്രോഗ്രാം (പി.എച്ച്.ഡി.) പ്രവേശനത്തിന് അപേക്ഷിക്കാം.
മാർക്കറ്റിങ്, ഇക്കണോമിക്സ്, ഫൈനാൻസ് ആൻഡ് അക്കൗണ്ടിങ്, ഇൻഫർമേഷൻ ടെക്നോളജി സിസ്റ്റംസ് ആൻഡ് അനലറ്റിക്സ്, ഓപ്പറേഷൻസ് മാനേജ്മെൻറ് ആൻഡ് ക്വാണ്ടിറ്റേറ്റീവ് ടെക്നിക്സ്, ഓർഗനൈസേഷണൽ ബിഹേവിയർ ആൻഡ് ഹ്യൂമൺ റിസോഴ്സ് മാനേജ്മെൻറ്, ഹ്യുമാനിറ്റീസ് ആൻഡ് ലിബറൽ ആർട്സ് (ബിസിനസ് കമ്യൂണിക്കേഷൻ), സ്ട്രാറ്റജി ആൻഡ് ഓൺട്രപ്രനേർഷിപ്പ് തുടങ്ങിയ മേഖലകളിലാണ് അവസരം. ഏതെങ്കിലും വിഷയത്തിൽ മാസ്റ്റേഴ്സ് ബിരുദം/സി.എ., ഐ.സി.ഡബ്ല്യു.എ., സി.എസ്.തുടങ്ങിയ പ്രൊഫഷണൽ യോഗ്യത/ പ്ലസ് ടു കഴിഞ്ഞുള്ള, ഏതെങ്കിലും വിഷയത്തിലെ അഞ്ചുവർഷ ഇൻറഗ്രേറ്റഡ് മാസ്റ്റേഴ്സ് ബിരുദം/ നാലുവർഷം ദൈർഘ്യമുള്ള എൻജിനിയറിങ്/ ആർക്കിടെക്ചർ ബിരുദം (ബി.ഇ./ബി.ടെക്./ബി. ആർക്.) യോഗ്യതാ പ്രോഗ്രാമിൽ കുറഞ്ഞത് 60 ശതമാനം മാർക്കോ തത്തുല്യ ഗ്രേഡ് പോയന്റോ വേണം. നാലുവർഷ ബിരുദക്കാർക്ക് 65 ശതമാനം മാർക്ക്/തത്തുല്യം വേണം. യോഗ്യതാ പ്രോഗ്രാമിന്റെ അന്തിമവർഷത്തിൽ പഠിക്കുന്നവർക്കും അപേക്ഷിക്കാം. അപേക്ഷകർ കാറ്റ് 2020/2021/2022 യോഗ്യത നേടിയിട്ടുണ്ടാകണം. 2020 ജൂലായ് ഒന്നിനോ ശേഷമോ നടന്ന, ഗേറ്റ്, ജി.ആർ.ഇ., ജി.മാറ്റ്, ജെ. ആർ.എഫ്. (യു.ജി.സി./സി. എസ്.ഐ.ആർ./തത്തുല്യം) യോഗ്യത ഉള്ളവരെയും പരിഗണിക്കും. കഴിഞ്ഞ അഞ്ചുവർഷത്തിനകം ഏതെങ്കിലും ഐ.ഐ.എമ്മിൽ നിന്നും രണ്ടുവർഷ ഫുൾ ടൈം പി.ജി.പി., 60 ശതമാനം മാർക്കോടെ പൂർത്തിയാക്കിയവർക്ക് ടെസ്റ്റ് സ്റ്റോർ നിർബന്ധമില്ല.
കൂടുതൽ വിവരങ്ങൾക്ക് iimbg.ac.in/programmes/phd/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
Send us your details to know more about your compliance needs.