So you can give your best WITHOUT CHANGE
പിജി സീറ്റുകളിലേക്ക് സ്പെഷൽ സ്ട്രേ വേക്കൻസി
ഒഴിവുള്ള മെഡിക്കൽ പിജി സീറ്റുകളിലേക്ക് നീറ്റ്- പിജി കൗൺസലിങ്ങിന്റെ ഭാഗമായി മെഡിക്കൽ കൗൺസലിങ് കമ്മിറ്റി സ്പെഷൽ സ്ട്രേ വേക്കൻസി റൗണ്ട് പ്രഖ്യാപിച്ചു. അഖിലേന്ത്യാ, കേന്ദ്ര സർവകലാശാല, പിജി ഡിഎൻബി ഉൾപ്പെടെ ഒഴിവുള്ള എല്ലാ സീറ്റുകളും ഇതിൽ ഉൾപ്പെടും. പങ്കെടുക്കാൻ നിശ്ചിത സെക്യൂരിറ്റി ഫീസ് അടച്ച് അപേക്ഷിക്കാൻ ഈ മാസം 6 മുതൽ 8 വരെ അവസരമുണ്ട്. ചോയ്സ് ലോക്കിങ് 8നു വൈകിട്ട് 5 മുതൽ രാത്രി 11.59 വരെ നടക്കും. 9ന് അലോട്മെന്റ്. 10നു ഫലം പ്രസിദ്ധീകരിക്കും. കോളജുകളിൽ പ്രവേശനം നേടേണ്ടത് 10 മുതൽ 14 വരെ തീയതികളിലാണ്. വിശദ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക https://mcc.nic.in/
Send us your details to know more about your compliance needs.