So you can give your best WITHOUT CHANGE
ഇക്കണോമിക്/സ്റ്റാറ്റിസ്റ്റിക്കൽ സർവീസിൽ 48 ഒഴിവുകൾ
ഇന്ത്യൻ ഇക്കണോമിക് സർവീസ്/ സ്റ്റാറ്റിസ്റ്റിക്കൽ സർവീസ് എക്സാമിനേഷൻ 2024-ന് യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ (യു. പി.എസ്.സി.) അപേക്ഷ ക്ഷണിച്ചു. ഇന്ത്യൻ ഇക്കണോമിക് സർവീസിൽ 18 ഒഴിവും സ്റ്റാറ്റിസ്റ്റിക്കൽ സർവീസിൽ 30 ഒഴിവുമാണുള്ളത്. 2024 ജൂൺ 21-നാണ് എഴുത്തുപരീക്ഷ. കേരളത്തിൽ തിരുവനന്തരമാണ് പരീക്ഷാകേന്ദ്രം. എഴുത്തുപരീക്ഷ, വൈവ എന്നിവ നടത്തിയാവും തിരഞ്ഞടുപ്പ്. സിലബസുൾപ്പെടെയുള്ള വിശദവിവരങ്ങൾക്ക് www.upsc.gov.in എന്ന വെബ്സൈറ്റിലെ വിജ്ഞാപനം കാണുക. അപേക്ഷ https://upsconline.nic.in/ ഓൺലൈനായി സമർപ്പിക്കണം. അവസാന തീയതി: ഏപ്രിൽ 30.
കേന്ദ്രസർവീസിൽ 827 ഡോക്ടർ ഒഴിവുകൾ
കേന്ദ്രഗവൺമെൻ്റ് സർവീസിലെ മെഡിക്കൽ ഓഫീസർ നിയമനത്തിനായി നടത്തുന്ന കമ്പൈൻഡ് മെഡിക്കൽ സർവീസസ് പരീക്ഷയ്ക്ക് യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ (യു.പി.എസ്.സി.) അപേക്ഷ ക്ഷണിച്ചു. വിവിധ തസ്തികകളിലായി ആകെ 827 ഒഴിവുണ്ട്. എം.ബി.ബി.എസ്. യോഗ്യതയുള്ളവർക്കാണ് അവസരം. ജൂലായ് 14-നാണ് പരീക്ഷ. കേരളത്തിൽ കൊച്ചിയും തിരുവനന്തപുരവുമാണ് കേന്ദ്രം. upsconline.nic.in എന്ന വെബ്സൈറ്റ് വഴി വൺടൈം രജിസ്ട്രേഷൻ പൂർത്തിയാക്കിയതിന് ശേഷം അപേക്ഷിക്കണം. അവസാന തീയതി: ഏപ്രിൽ 30 (6PM). വിശദവിവരങ്ങൾ www.upsc.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും.
Send us your details to know more about your compliance needs.