So you can give your best WITHOUT CHANGE
ഫൈനാർട്സ് കോളേജ് പ്രവേശനം
തിരുവനന്തപുരം, തൃശ്ശൂർ ഫൈനാർട്സ് കോളേജുകൾ, മാവേലിക്കര രാജാരവിവർമ കോളേജ് ഓഫ് ഫൈനാർട്സ് എന്നിവിടങ്ങളിലെ നാലുവർഷ ബാച്ചിലർ ഓഫ് ഫൈനാർട്സ് (ബി.എഫ്.എ.) പ്രോഗ്രാമുകളിലേക്ക് കേരള സാങ്കേതികവിദ്യാഭ്യാസ ഡയറക്ടറേറ്റ് അപേക്ഷ ക്ഷണിച്ചു.
ആദ്യവർഷം കോമൺകോഴ്സാണ്. തുടർന്നുള്ള മൂന്നുവർഷം സ്പെഷ്യലൈസേഷനും.
പെയിൻറിങ്, സ്കൾപ്ചർ , അപ്ലൈഡ് ആർട്ട് എന്നീ സ്പെഷ്യലൈസേഷനുകൾ മൂന്നിടത്തുമുണ്ട്. തൃശ്ശൂരിൽ, ആർട്ട് ഹിസ്റ്ററി ആൻഡ് വിഷ്വൽ സ്റ്റഡീസ് സ്പെഷ്യലൈസേഷനുമുണ്ട്. വിശദമായ പരിക്ഷാഘടന http://admissions.dtekerala.gov.in/ അപേക്ഷ ഇതേ വെബ്സൈ റ്റ് ലിങ്ക് വഴി ജൂലായ് 15 വരെ നൽകാം.
Send us your details to know more about your compliance needs.