So you can give your best WITHOUT CHANGE
അസിം പ്രേംജി യൂണിവേഴ്‌സിറ്റിയില്‍ ബിരുദാനന്തര ബിരുദം
ബെംഗളൂരു ആസ്ഥാനമായുള്ള അസിം പ്രേംജി യൂണിവേഴ്സിറ്റിയിലെ അടുത്ത അധ്യയനവര്‍ഷത്തേക്കുള്ള ബിരുദാനന്തര പ്രോഗ്രാമിലെ പ്രവേശനത്തിനുള്ള അപേക്ഷ ഇന്നു കൂടി സമര്‍പ്പിക്കാം. ഓണ്‍ലൈന്‍ ആയാണ് , അപേക്ഷ സമര്‍പ്പിക്കേണ്ടത്.മാര്‍ച്ച് 14 ന് പ്രവേശന പരീക്ഷ നടക്കും. പ്രവേശന പരീക്ഷക്കു ശേഷം, വ്യക്തിഗത അഭിമുഖത്തിന്റെ കൂടി പശ്ചാത്തലത്തിലാണ്, അവസാന തെരഞ്ഞെടുപ്പ്.
പോഗ്രാമുകളെല്ലാം റസിഡന്‍ഷ്യല്‍ രീതിയിലുള്ളതാണ്.15 ലക്ഷം രൂപയില്‍ താഴെ കുടുംബ വാര്‍ഷിക വരുമാനമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ട്യൂഷന്ഫീസും താമസ ചെലവുകളും ലഭ്യമാകുന്ന വിവിധ സ്‌കോളര്‍ഷിപ്പുകള്‍ക്ക് സാധ്യതയുണ്ട്.
വിവിധ പ്രോഗ്രാമുകള്‍
1.M.A. Economics
2.M.A. Education
3.M.A. Development
4.M.A. Public Policy & Governance
5.LL.M. in Law & Development
ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പണത്തിനും മറ്റു കൂടുതല്‍ വിവരങ്ങള്‍ക്കും
https://azimpremjiuniversity.edu.in/
ദേശീയ നിലവാരമുള്ള കൊച്ചിയിലെ നിയമ സര്‍വകലാശാലയായ നുവാല്‍സില്‍ (National University of Advanced Legal Studies) ആരംഭിക്കുന്ന എക്‌സിക്യൂട്ടീവ് എല്‍എല്‍എം പ്രോഗ്രാമിന് ഇപ്പോള്‍ അപേക്ഷ സമര്‍പ്പിക്കാം.
ദേശീയ നിലവാരമുള്ള കൊച്ചിയിലെ നിയമ സര്‍വകലാശാലയായ നുവാല്‍സില്‍ (National University of Advanced Legal Studies) ആരംഭിക്കുന്ന എക്‌സിക്യൂട്ടീവ് എല്‍എല്‍എം പ്രോഗ്രാമിന് ഇപ്പോള്‍ അപേക്ഷ സമര്‍പ്പിക്കാം. എല്‍എല്‍എം പ്രോഗ്രാമിന് ആകെയുള്ള 15 സീറ്റില്‍ ന്യായാധിപര്‍, അഭിഭാഷകര്‍ എന്നിവര്‍ക്കായി 35 ശതമാനം സീറ്റുകള്‍ മാറ്റിവച്ചിട്ടുണ്ട്. ഇതോടൊപ്പം തന്നെ പൊതുമേഖലയിലുള്ള നിയമ ഉദ്യോഗസ്ഥര്‍ക്ക് 20 ശതമാനവും സ്വകാര്യ മേഖലയിലുള്ള നിയമ ഉദ്യോഗസ്ഥര്‍ക്ക് 10 ശതമാനവും സീറ്റുകള്‍ സംവരണം ചെയ്തിട്ടുണ്ട്. മറ്റു സംവരണക്രമം, കേരള സര്‍ക്കാറിന്റെ സംവരണ മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും.
പ്രവേശനപരീക്ഷയുടെ മാര്‍ക്കിന്റെയും പ്രവര്‍ത്തന പരിചയ കാലയളവിന്റെയും അടിസ്ഥാനത്തിലാണ് പ്രവേശനം. ചുരുങ്ങിയത് അഞ്ചുവര്‍ഷമെങ്കിലും നിയമം കൈകാര്യം ചെയ്തു പ്രവൃത്തി പരിചയമുള്ളവര്‍ക്കേ പ്രവേശനത്തിന് യോഗ്യതയുള്ളു.മാര്‍ച്ച് 15 വരെ, അപേക്ഷ സമര്‍പ്പിക്കാം.മാര്‍ച്ച 26 നു പ്രവേശന പരീക്ഷ നടക്കും.
ക്ലാസ്സുകളുടെ ക്രമം
ഹൈക്കോടതിയുടെ വെക്കേഷന്‍ കാലവും പൊതു അവധി ദിവസങ്ങളിലുമാണ് , ക്ലാസ്സുകള്‍ ക്രമീകരിക്കുന്നത്. ഇതു കൂടാതെ സാഹചര്യത്തിനനുസരിച്ച്, പ്രവൃത്തി ദിവസങ്ങളില്‍ വൈകീട്ട് 6 മണിക്ക് ശേഷം ഈവനിങ് ക്ലാസ്സുകളും ഉണ്ടായിരിക്കും.
വിശദവിവരങ്ങള്‍ക്ക്
https://www.nuals.ac.in/
അലഹാബാദ് എന്‍.ഐ.ടി.യില്‍ എം.ബി.എ. പ്രവേശനത്തിന് അപേക്ഷിക്കാം
അലഹാബാദ് മോട്ടിലാല്‍ നെഹ്‌റു നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (എം.എന്‍.എന്‍.ഐ.ടി.) സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ്, മാസ്റ്റര്‍ ഓഫ് ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ (എം.ബി.എ.) പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം.ഏതെങ്കിലും വിഷയത്തില്‍ കുറഞ്ഞത് മൂന്നുവര്‍ഷത്തെ കോഴ്‌സിലൂടെ 60 ശതമാനം മാര്‍ക്ക് (പട്ടിക/ഭിന്നശേഷി വിഭാഗക്കാര്‍ക്ക് 55 ശതമാനം മാര്‍ക്ക്)അല്ലെങ്കില്‍ സി.പി.ഐ. 6.5/6.0 നേടിയുള്ള ബാച്ച്‌ലര്‍ ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. യോഗ്യതാ പ്രോഗ്രാമിന്റെ അന്തിമവര്‍ഷത്തില്‍ പഠിക്കുന്നവര്‍/കോഴ്‌സിന്റെ അന്തിമപരീക്ഷയുടെ ഫലം കാത്തിരിക്കുന്നവര്‍ എന്നിവര്‍ക്കും അപേക്ഷിക്കാം.
അപേക്ഷ academics.mnnit.ac.in/fresh_mba/ വഴി മാര്‍ച്ച് 20 വരെ നല്‍കാം. ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റ്ഔട്ടും അനുബന്ധരേഖകളും മാര്‍ച്ച് 30ന് വൈകീട്ട് 5.30നകം സ്ഥാപനത്തില്‍ ലഭിക്കണം.
Send us your details to know more about your compliance needs.