Let us do the
ഇന്നത്തെ തൊഴിൽ വാർത്തകൾ
So you can give your best WITHOUT CHANGE
മലബാർ കാൻസർ സെന്റർ: 8 ഒഴിവ്
- തലശ്ശേരിയിലെ മലബാർ കാൻസർ സെന്ററിൽ കോൺട്രാക്ട് സ്റ്റാഫുകളുടെയും ട്രെയിനികളുടെയും 8 ഒഴിവ്. ഓൺലൈൻ അപേക്ഷ ഏപ്രിൽ 23 വരെ. തസ്തിക, യോഗ്യത, പ്രായം:
ടെക്നീഷ്യൻ ന്യൂക്ലിയർ മെഡിസിൻ: ബിഎസ്സി ന്യൂക്ലിയർ മെഡിസിൻ ടെക്നോളജി/ഡിഎംആർഐടി/ പിജി ഡിപ്ലോമ ഇൻ ന്യൂക്ലിയർ മെഡിസിൻ ടെക്നോളജി; 35 ൽ താഴെ. ടെക്നിക്കൽ അസിസ്റ്റന്റ് : എംഎസി മെഡിക്കൽ ബയോകെമിസ്ട്രി ; 36 ൽ താഴെ. റസിഡന്റ് ഫാർമസിസ്റ്റ് (സ്റ്റൈപൻഡറി ട്രെയിനീസ് ഇൻ ഫാർമസി) ഡിഫാം/ ബിഫാം; 30 ൽ താഴെ. റസിഡന്റ് അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് ട്രെയിനി: എം ബിഎ/എംഎസ്ഡബ്ല്യു/എംഎച്ച്എ/എംഎച്ച്എം 30 ൽ താഴെ www.mcc.kerala.gov.in
CMFRI: 6 ഒഴിവ്
- കൊച്ചി സെൻട്രൽ മറൈൻ ഫിഷറീസ് റിസർച് ഇൻസ്റ്റിറ്റ്യൂട്ടിൽ സീനിയർ റിസർച് ഫെലോ, ഫീൽഡ് അസിസ്റ്റന്റിന്റെ 5 ഒഴിവ്. 3 വർഷ കരാർ നിയമനം.ഏപ്രിൽ 25 വരെ അപേക്ഷിക്കാം. ഇന്റർവ്യൂ 29 ന്.
- റിസർച് അസിസ്റ്റന്റിന്റെ 1 ഒഴിവിൽ കരാർ നിയമനം. 55% മാർക്കോടെ പിഎച്ച്ഡി/ എം ഫിൽ/ പിജി ഇൻ സോഷ്യൽ സയൻസ്, പരിചയം ആണു യോഗ്യത. ശമ്പളം: 16,000. ഏപ്രിൽ 20 വരെ അപേക്ഷിക്കാം. ഇന്റർവ്യൂ 27 ന്. www.cmfri.org.in
KFC: 9 ഒഴിവ്
- തിരുവനന്തപുരം കേരള ഫിനാൻഷ്യൽ കോർപറേഷനിൽ 9 ഒഴിവ്. കരാർ നിയമനം. ഏപ്രിൽ 27 വരെ അപേക്ഷിക്കാം. വ്യത്യസ്ത വിജ്ഞാപനം. തസ്തിക, ഒഴിവ്, യോഗ്യത, പ്രായം, ശമ്പളം:
ക്രഡിറ്റ് ഓഫിസർ (5): ബിരുദം, JAIIB, 3 വർഷ പരിചയം, 40ൽ താഴെ, 40,000.
മാർക്കറ്റിങ് എക്സിക്യൂട്ടീവ്: ബിരുദം,1 വർഷ പരിചയം. എംബിഎക്കാർക്കു മുൻഗണന, 35ൽ താഴെ, 25,000. www.kfc.org
തപാൽ വകുപ്പിൽ 9 ഒഴിവ്
- തപാൽ വകുപ്പിൽ സ്കിൽഡ് ആർട്ടിസാൻസിന്റെ (ജനറൽ സെൻട്രൽ സർവീസ്, ഗ്രൂപ്പ് സി, നോൺ ഗസറ്റഡ്, നോൺ മിനിസ്റ്റീരിയൽ) ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 9 ഒഴിവുണ്ട്. മുംബൈയിലെ മെയിൽ മോട്ടോർ സർവീസാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഒഴിവുകൾ: മെക്കാനിക് (മോട്ടോർ വെഹിക്കിൾ)-5, ഇലക്ട്രീഷ്യൻ-2, ടയർമാൻ-1, ബ്ലാക്ക് സ്മിത്ത് 1 (ഇ.ഡബ്ല്യു.എസ്.)യോഗ്യത: ബന്ധപ്പെട്ട ട്രേഡ് സർട്ടിഫിക്കറ്റ്, ഒരുവർഷത്തെ പ്രവർത്തന പരിചയം. മെക്കാനിക് (മോട്ടോർ വെഹിക്കിൾ) തസ്തികയിലേക്ക് അപേക്ഷിക്കാൻ ഹെവി ഡ്രൈവിങ് ലൈസൻസും വേണം.പ്രായപരിധി: 1.07.2022-ന് 18-30 വയസ്സ്. (ഇളവുകൾ ബാധകം). വിശദവിവരങ്ങളും അപേക്ഷാഫോമും www.indiapost.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി: മേയ് 9.