Let us do the

MCC: UG Allotment Stray Round Result 23 December (19-12-2022)

So you can give your best WITHOUT CHANGE

എം.സി.സി.: യുജി അലോട്മെൻറ് സ്ട്രേ റൗണ്ട് ഫലം ഡിസംബർ 23

മെഡിക്കൽ കൗൺസിലിങ് കമ്മിറ്റി (എം.സി.സി.) എം.ബി.ബി.എസ് ./ ബി.ഡി.എസ്./ ബി.എസ്സി. നഴ്സിങ് കോഴ്സുകളിലേക്കു നടത്തുന്ന അലോട്മെൻറിലെ സ്ട്രേ വേക്കൻസി റൗണ്ടിന്റെ പുതിയ സമയക്രമം പ്രഖ്യാപിച്ചു. മോപ് അപ് റൗണ്ടിനുശേഷം, ഗവ. വിഭാഗത്തിലുള്ള ഒഴിവുകളാണ് ഈ റൗണ്ടിൽ എം.സി.സി. നികത്തുക. ഇതിലേക്ക് പ്രത്യേകം രജിസ്ട്രേഷനോ ചോയ്സ് ഫില്ലിങ്ങോ ഉണ്ടാകില്ല. മോപ് അപ് റൗണ്ട് കഴിഞ്ഞും ഒരു അലോട്മെൻറ് ഇല്ലാത്തവരെമാത്രം, അവർ മോപ് അപ് റൗണ്ടിലേക്കു നൽകിയ ഓപ്ഷനുകൾ പരിഗണിച്ച് സ്ട്രേ റൗണ്ട് അലോട്മെൻറിൽ പരിഗണിക്കും. അർഹതയുള്ളവരിൽ റൗണ്ടിൽ പങ്കെടുക്കാൻ താത്പര്യമില്ലാത്തവർക്ക്, അതിൽ നിന്ന് പിന്മാറാൻ ഡിസംബർ 20 വരെ സമയം നൽകിയിട്ടുണ്ട്. താത്പര്യമില്ലാത്തവർ എം.സി.സി. യു.ജി. സൈറ്റിൽ അവരുടെ അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്ത്, "ഓപ്റ്റ് ഔട്ട് ഓപ്ഷൻ തിരഞ്ഞെടുക്കണം (സെക്യൂരിറ്റി തുക നഷ്ടപ്പെടാതിരിക്കാൻ). റൗണ്ട് ഫലം 23-ന് പ്രഖ്യാപിക്കും. അലോട്മെൻറ് ലഭിക്കുന്നവർക്ക് 24-നും 28-നും ഇടയ്ക്ക് സ്ഥാപനത്തിൽ റിപ്പോർട്ടിങ് നടത്തി പ്രവേശനം നേടാം.


Send us your details to know more about your compliance needs.