So you can give your best WITHOUT CHANGE
എയർപാർട്ട് അതോറിറ്റിയിൽ 400 ജൂനിയർ എക്സിക്യുട്ടീവ്
ന്യൂഡൽഹി ആസ്ഥാനമായുള്ള എയർ പോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ യിൽ ജൂനിയർ എക്സിക്യുട്ടീവ് (എയർ ട്രാഫിക് കൺട്രോൾ) തസ്തികയിൽ 400 ഒഴിവ്. ഇന്നുമുതൽ ജൂലായ് 14 വരെ അപേക്ഷിക്കാം.
യോഗ്യത
ഫിസിക്സ്, മാത്തമാറ്റിക്സ് വിഷയങ്ങ ളുള്ള ബി.എസ്സി. ബിരുദം. അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിലെ എൻജിനിയ റിങ് ബിരുദം (ഒരു സെമസ്റ്ററിലെങ്കിലും ഫിസിക്സും മാത്തമാറ്റിക്സും വിഷയമായി പഠിച്ചിരിക്കണം). ഇംഗ്ലീഷ് എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം. പത്താംക്ലാസിലും പന്ത്രണ്ടാംക്ലാസിലും ഇംഗ്ലീഷ് ഒരു വിഷയമായി പഠിച്ചിരിക്കണം.
അപേക്ഷാഫീസ്: 1000 രൂപ. എസ്. സി./എസ്.ടി./വനിതാ ഉദ്യോഗാർഥികൾ 81 രൂപയാണ് ഫീസായി അടയ്ക്കേണ്ടത്. ഭിന്നശേഷിക്കാരും എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയിൽനിന്ന് ഒരുവർഷത്തെ അപ്രന്റിസ്ഷിപ്പ് കഴിഞ്ഞവരും ഫീസ് അടയ്ക്കേണ്ടതില്ല.
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനും https://www.aai.aero/en/careers/recruitment സന്ദർശിക്കുക .
എയർഫോഴ്സ് കോമൺ അഡ്മിഷൻ ടെസ്റ്റ്; അവസാന തീയതി ജൂൺ 30
ഇന്ത്യൻ വ്യോമസേനയിൽ ഫ്ളൈയിംഗ്, ടെക്നിക്കൽ, ഗ്രൗണ്ട് ഡ്യൂട്ടി ബ്രാഞ്ചുകളിലായി കോമൺ അഡ്മിഷൻ ടെസ്റ്റിനും (എയർഫോഴ്സ്, കോമൺ ടെസ്റ്റ് 02/2022) സി സ്പെഷൽ എൻട്രിയിലേക്കും അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് https://careerindianairforce.cdac.in/, https://afcat.cdac.in/AFCAT/
സതേൺ നേവൽ കമാൻഡിൽ ട്രേഡ്സ്മാൻ/ വാഷർമാൻ
സതേൺ കമാൻഡ് ഹെഡ്ക്വാർട്ടേഴ്സിൽ 65 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വാഷർമാൻ, ട്രേഡ്സ്മാൻ, മേറ്റ് എന്നീ തസ്തികകളിലാണ് അവസരം. തപാൽ വഴി അപേക്ഷിക്കണം.
അപേക്ഷിക്കേണ്ട വിധം:
https://www.indiannavy.nic.in/ എന്ന വെബ്സൈറ്റിൽ അപേക്ഷയുടെ മാതൃക ലഭിക്കും. അപേക്ഷാ ഫോം പൂരിപ്പിച്ച് യോഗ്യതാ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം അയയ്ക്കുക.അപേക്ഷ സ്വീകരിക്കുന്ന അവാസന തീയതി ജൂൺ 25.
അഗ്നി പഥ്- പട്ടാളത്തിലേക്ക് നാല് കൊല്ലം സേവനം ചെയ്യാനാഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരം
ഈ വർഷം മുതൽ പട്ടാളത്തിലേക്ക് നടത്തുന്ന ഹ്രസ്വകാല റിക്രൂട്ട്മെൻ്റാണ് അഗ്നിപഥ് റിക്രൂട്ട്മെൻ്റ്.ഇന്ത്യന്‍ സായുധസേനയുടെ ശരാശരി പ്രായവും പ്രതിച്ഛായയും അടിമുടി മാറ്റിമറിക്കുന്നതാണ് 'അഗ്നിപഥ് റിക്രൂട്ട്മെൻ്റ്.
17.5 വയസ്സുമുതല്‍ 21 വയസ്സുവരെയുള്ളവര്‍ക്കാണ് അവസരം.ഹ്രസ്വ കാലാടിസ്ഥാനത്തില്‍ കര, നാവിക, വ്യോമസേനകളിലേക്ക് നിയമനം ലഭിക്കുക.നാല് വര്‍ഷമായിരിക്കും സേവനകാലാവധി.സേനാംഗങ്ങളായി പെണ്‍കുട്ടികള്‍ക്കും നിയമനം ലഭിക്കും.
അടുത്ത 3 മാസത്തിനുള്ളിൽ 45,000 പേരെയാണ് റിക്രൂട്ട് ചെയ്യുക.ഓണ്‍ലൈന്‍ കേന്ദ്രീകൃത സംവിധാനത്തിലൂടെയായിരിക്കും നിയമനം നടത്തുക. പെന്‍ഷനില്ലെങ്കിലും മികച്ച ശമ്പളവും ഇന്‍ഷുറന്‍സ് പരിരക്ഷയും ഇവര്‍ക്കുണ്ടായിരിക്കും.
പരിശീലനം
സേനകളിലേക്കുള്ള നിയമനത്തിനായി ഇപ്പോഴുള്ള അതേ യോഗ്യത തന്നെയായിരിക്കും അഗ്നിപഥിനും.
സൈനികാഭ്യാസങ്ങളടക്കമുള്ള ഇന്ത്യന്‍ സായുധ സേനയ്ക്ക് നല്‍കുന്ന അതേ പരിശീലന്ം അഗ്നിവീരന്മാര്‍ക്കും നല്‍കും.
പരിശീലന മാനദണ്ഡങ്ങള്‍ സായുധ സേനയിലെ ഉദ്യോഗസ്ഥര്‍ വ്യക്തമായി നിരീക്ഷിക്കും
നിയമനം
ആറു മാസ പരിശീലനത്തിന് ശേഷം വിവിധമേഖലകളില്‍ നിയമിതരാവുന്ന ഇവരില്‍ മികവ് പുലര്‍ത്തുന്ന 25 ശതമാനം പേരെ 15 വര്‍ഷത്തേക്ക് നിയമിക്കും. (പെർമനൻ്റ് കമ്മീഷൻ)
ബാക്കി 75% പേര്‍ക്ക് 11.71 ലക്ഷം രൂപ എക്‌സിറ്റ് പാക്കേജ് നല്‍കും.
ഇവര്‍ക്ക് പിരിഞ്ഞുപോയി സാധാരണജോലികളില്‍ പ്രവേശിക്കാം. പുതിയ ജോലി കണ്ടെത്താന്‍ സൈന്യത്തിന്റെ ഭാഗത്തുനിന്ന് സഹായമുണ്ടാകും. തുടര്‍ വിദ്യാഭ്യാസത്തിനുതകും വിധം ഡിപ്ലോമയോ ക്രെഡിറ്റോ നല്‍കും.
ശമ്പളം
തുടക്കത്തില്‍ വാര്‍ഷിക പാക്കേജ് 4.76 ലക്ഷം രൂപയായിരിക്കും,
ഇത് സേവനം അവസാനിക്കുമ്പോള്‍ 6.92 ലക്ഷമായി ഉയരും.
30000- 40000 രൂപയായിരിക്കും മാസ ശമ്പള റേഞ്ച്.
ഒപ്പം അലവന്‍സുകളും നോണ്‍-കോണ്‍ട്രിബ്യൂട്ടറി ഇന്‍ഷുറന്‍സ് പരിരക്ഷയും ലഭിക്കും. ഗ്രാറ്റുവിറ്റി, പെന്‍ഷന്‍ എന്നിവ ഉണ്ടായിരിക്കില്ല .
നാല് വര്‍ഷത്തിന് ശേഷം പിരിയുമ്പോള്‍ 'സേവാനിധി' പാക്കേജ്' എന്ന പേരില്‍ 11.7 ലക്ഷം രൂപ നല്‍കും. ഇതിന് ആദായനികുതി അടയ്‌ക്കേണ്ടതില്ല.
Send us your details to know more about your compliance needs.