So you can give your best WITHOUT CHANGE
കോൾ മൈൻസ് പ്രോവിഡന്റ് ഫണ്ടിൽ 136 അവസരം
കേന്ദ്ര കൽക്കരി മന്ത്രാലയത്തിന് കീഴിൽ ജാർഖണ്ഡിലെ ധൻബാദിൽ പ്രവർത്തിക്കുന്ന കോൾ മൈൻസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ ഗ്രൂപ്പ് എ, ഗ്രൂപ്പ് ബി തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 136 ഒഴിവുണ്ട്. അപേക്ഷകർ സി.എം.പി.എഫ്. ഒയുടെ റിക്രൂട്ട്മെന്റ് പോർട്ടൽ വഴി രജിസ്റ്റർചെയ്യണം. വിശദവിവരങ്ങൾക്കുള്ള വെബ്‌സൈറ്റ്: www.cmpfo.gov.in. അവസാനതീയതി: സെപ്റ്റംബർ 6.
പവർഗ്രിഡിൽ 38 ജൂനി.എൻജിനീയർ/സർവേയർ ഒഴിവുകൾ
കേന്ദ്ര ഊർജ മന്ത്രാലയത്തിന് കീഴിലുള്ള സ്ഥാപനമായ പവർഗ്രിഡ് ജൂനിയർ എൻജിനീയർ (സർവേ എൻജിനീയറിങ്), സർവേയർ, ഡ്രോട്സ്മാൻ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 12 മേഖലകളിലായി 38 ഒഴിവുണ്ട്. ഐ.ടി.ഐക്കാർക്കും ഡിപ്ലോമക്കാർക്കുമാണ് അവസരം. അവസാന തീയതി: ഓഗസ്റ്റ് 29. കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കുന്നതിനുമുള്ള വെബ്സൈറ്റ്: www.powergrid.in.
Send us your details to know more about your compliance needs.