So you can give your best WITHOUT CHANGE
എംബിഎ: ജൂൺ 5 വരെ അപേക്ഷ തപാൽവഴി
ഇൻഷുറൻസ് മേഖലയിലെ മികച്ച മാനേജ്മെന്റ് പ്രോഗ്രാമാണ് ജോധ്പുർ നിയമ സർവകലാശാലയുടെ ഭാഗമായി 2002ൽ തുടക്കം കുറിച്ച സ്കൂൾ ഓഫ് ഇൻഷുറൻസ് നടത്തിവരുന്നത്. ഈ എംബിഎ പ്രോഗ്രാമിന് ഐആർഡിഎ അക്രഡിസ്റ്റേഷനുണ്ട്. ക്യാംപസിൽ താമസിച്ചു പഠിക്കണം. കോർപറേറ്റ് മേഖലയിലെ എക്സിക്യൂട്ടീവ് തല നിയമനങ്ങളടക്കം നല്ല പ്ലേസ്മെന്റ് ചരിത്രമുണ്ട്. അപേക്ഷാഫോം സൈറ്റിൽ നിന്നു ഡൗൺലോഡ് ചെയ്ത്, 2000 രൂപ ഫീയടക്കം യൂണിവേഴ്സിറ്റിക്ക് അയച്ചുകൊടുക്കണം. http://www.nlujodhpur.ac.in/fee.php എന്ന സൈറ്റിൽ ഓൺലൈനായി പണമടച്ച് രസീത് അപേക്ഷയോടൊപ്പം വയ്ക്കാം. Registrar, National Law University, Jodhpur എന്ന പേരിൽ ഡ്രാഫ്റ്റായി അയയ്ക്കാം. ജൂൺ 15നു ലിസ്റ്റിടും. ജൂലൈ ഒന്നിനു ക്ലാസ് തുടങ്ങും. ആകെ ഫീസ് ഉദ്ദേശം 5 ലക്ഷം രൂപ. താമസച്ചെലവു പുറമേ, കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ് http://www.insuranceschoolnlu.ac.in/
Send us your details to know more about your compliance needs.