Let us do the

FDDI Admission: Apply till 30th April (21-12-2022)

So you can give your best WITHOUT CHANGE

എഫ്ഡിഡിഐ പ്രവേശനം: ഏപ്രിൽ 30 വരെ അപേക്ഷിക്കാം

പാദരക്ഷ വ്യവസായ മേഖലയിലെ ജോലികൾക്ക് ആവശ്യമായ വിദഗ്ധ പരിശീലനം നൽകുന്ന സ്ഥാപനമാണ് എഫ്ഡിഡിഐ (FDDI: Footwear Design & Development Institute, A-10/A, Sector-24, NOIDA 201301,ഫോൺ: 9205556336; admission@fddiindia.com, www.fddindia.com). ഏപ്രിൽ 30 വരെ ഓൺലൈനായി അപേക്ഷിക്കാം. റജിസ്ട്രേഷൻ ഫീ 600 രൂപ. പട്ടിക, ഭിന്നശേഷി വിഭാഗക്കാർ 300 രൂപ. ലേറ്റ്ഫീ 800 രൂപയടച്ച് മേയ് 21 വരെ അപേക്ഷിക്കാനും സൗകര്യമുണ്ട്. പട്ടിക, ഭിന്നശേഷി വിഭാഗക്കാർ 400 രൂപ. ദേശീയതലത്തിൽ 3 മണിക്കൂർ വീതം ദൈർഘ്യമുള്ള സിലക്ഷൻ ടെസ്റ്റുകൾ കൊച്ചി, ബെംഗളൂരു, ചെന്നൈ, മുംബൈ, ഡൽഹി ഉൾപ്പെടെ 31 കേന്ദ്രങ്ങളിൽ ജൂൺ 18ന്. പരീക്ഷാവിഷയങ്ങൾ സൈറ്റിലുണ്ട്. ദേശീയതലത്തിൽ ബന്ധപ്പെട്ട ഏതെങ്കിലും എൻട്രൻസ് പരീക്ഷയിലെ സ്കോറുള്ളവർ ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്ന യുജി / പിജി ഓൾ ഇന്ത്യ സിലക്ഷൻ ടെസ്റ്റ് എഴുതണമെന്നില്ല. പെർസന്റൈൽ സ്കോർ വേണ്ടവിധം സമീകരിച്ച് റാങ്ക് തീരുമാനിക്കും. ടെസ്റ്റിൽ ഉയർന്ന റാങ്കുള്ളവർക്കു ജൂലൈയിൽ നടത്തുന്ന കൗൺസലിങ് വഴി പ്രവേശനം നൽകും. ഓഗസ്റ്റ് ആദ്യവാരം ഇൻസ്റ്റിറ്റ്യൂട്ടിൽ ചേരണം. ക്യാംപസുകൾ തമ്മിൽ ഫീ നിരക്കുകളിൽ വ്യത്യാസമുണ്ട്. അപേക്ഷാരീതി, ഫീസ് നിരക്കുകൾ, വിദേശവിദ്യാർഥികൾക്കുള്ള പ്രവേശന വ്യവസ്ഥകൾ എന്നിവയടങ്ങിയ പ്രോസ്പെക്ടസ് സൈറ്റിലുണ്ട്. ചെന്നൈ ഫോൺ: 9442352912. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ www.fddindia.com


Send us your details to know more about your compliance needs.