So you can give your best WITHOUT CHANGE
30 ഒഴിവ്
പുണെയിലെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ ഗ്രൂപ് എ അവസരം. ആകെ 30 ഒഴിവ്. അവസരങ്ങൾ: ഡീൻ, പ്രഫസർ, അസോഷ്യേറ്റ് പ്രഫസർ, അസിസ്റ്റന്റ് പ്രഫസർ, മെയ്ന്റനൻസ് എൻജിനീയർ, വിഷൻ മിക്സർ എൻജിനീയർ, ചീഫ് ലൈബ്രേറിയൻ, ഫിലിം റിസർച് ഓഫിസർ. വിവരങ്ങൾ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും https://www.ftii.ac.in/
ഇന്റലിജൻസ് ബ്യൂറോ: ഫെബ്രുവരി 17 വരെ
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ ഇന്റലിജൻസ് ബ്യൂറോയുടെ സബ്സിഡിയറികളിൽ 1525 സെക്യൂരിറ്റി അസിസ്റ്റന്റ് എക്സിക്യൂട്ടീവ്, 150 മൾട്ടി ടാസ്കിങ് സ്റ്റാഫ്/ജനറൽ ഒഴിവുകളിലേക്ക് ഓൺലൈനായി അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി ഫെബ്രുവരി 17 വരെ നീട്ടി. തിരുവനന്തപുരം ഉൾപ്പെട്ട സബ്സിഡിയറി ഇന്റലിജൻസ് ബ്യൂറോയിൽ 132 ഒഴിവുണ്ട്. നേരിട്ടുള്ള നിയമനമാണ്. പത്താം ക്ലാസ് യോഗ്യതക്കാർക്ക് അപേക്ഷിക്കാം. വിശദ വിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ് https://www.mha.gov.in/
Send us your details to know more about your compliance needs.