Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ -(28-10-2022)

So you can give your best WITHOUT CHANGE

SBI: ൽ 1422 ഓഫിസർ ഒഴിവുകൾ

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ 1422 സർക്കിൾ ബേസ്ഡ് ഓഫിസർ ഒഴിവ്. ഓൺലൈൻ അപേക്ഷ നവംബർ 7 വരെ.വിവിധ സർക്കിളുകൾക്കു കീഴിലായി, ജോലിപരിചയമുള്ളവർക്കാണ് അവസരം. കേരളത്തിൽ ഒഴിവില്ല. ഏതെങ്കിലും ഒരു സംസ്ഥാനത്തെ ഒഴി വിലേക്കു മാത്രം അപേക്ഷിക്കുക. അപേക്ഷകർക്കു പ്രാദേശികഭാഷാജ്ഞാനം വേണം.യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദമാണ് യോഗ്യത . മറ്റു പ്രഫഷനൽ യോഗ്യത ഉള്ളവർക്കും അപേക്ഷിക്കാം. ഫീസ് ഓൺലൈൻ ആയാണ് അടക്കേണ്ടത് . അപേക്ഷകൾ സമർപ്പിക്കുന്നതിനും കൂടുതൽ വിവരങ്ങൾക്കും വെബ്സൈറ്റ് സന്ദർശിക്കുക .
https://www.sbi.co.in/

ടെക്നിക്കൽ റിസർച്ച് ഓർഗനൈസേഷനിൽ 125 ഒഴിവുകൾ

 ന്യൂഡൽഹിയിലെ നാഷണൽ ടെക്നിക്കൽ റിസർച്ച് ഓർഗനൈസേഷനിൽ (എൻ.ടി.ആർ.ഒ.) ഐ.ടി. പ്രൊഫഷണലുകളുടെയും എൻജിനീയർമാരുടെയും ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 125 ഒഴിവുണ്ട്. വിവിധ വിഷയങ്ങളിൽ ബി.ഇ./ ബി.ടെക്. എം.ഇ. എം.ടെക്കാണ് യോഗ്യത. മൂന്നുവർഷ കരാർ നിയമനമാണ്. അപേക്ഷ ഓൺലൈ നായി സമർപ്പിക്കണം. അവസാന തീയതി: നവംബർ 7.വിശദവിവരങ്ങൾ വെബ്സൈറ്റിൽ ലഭിക്കും.https://ntro.gov.in/welcome.do

ബാങ്ക് ഓഫ് ബറോഡയിൽ 60 ഐ.ടി. പ്രൊഫഷണൽ ഒഴിവുകൾ

ഓഫ് ബറോഡയിൽ ഐ.ടി. പ്രൊഫഷണലുകളുടെ 60 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ നിയമനമാണ്. അഞ്ച് വർഷത്തേ ക്കാണ് കരാർ. മുംബൈ, ഹൈദ രാബാദ് എന്നിവിടങ്ങളിലാണ് ഒഴിവെങ്കിലും ബാങ്കിന്റെ ആവശ്യകതയനുസരിച്ച് നിയമനസ്ഥലത്തിൽ മാറ്റം വരാം.
കംപ്യൂട്ടർ സയൻസി ലോ ഇൻഫർമേഷൻ ടെക്നോള ജിയിലോ നേടിയ ബി.ഇ./ ബി.ടെക്. ആണ് യോഗ്യത അപേക്ഷ ഓൺലൈനായി സമർപ്പിക്കണം. . അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: നവംബർ 9.വിശദവിവരങ്ങൾ വെബ്സൈറ്റിൽ. https://www.bankofbaroda.in/


Send us your details to know more about your compliance needs.