So you can give your best WITHOUT CHANGE
ഹിന്ദുസ്ഥാൻ ഉർവരകിൽ 247 അവസരങ്ങൾ
എ.ടി.പി.സി. , സി.ഐ.എൽ., ഐ.ഒ.സി.എൽ., എഫ്.സി.ഐ. എൽ, എച്ച്.എഫ്.സി.എൽ, എന്നിവയുടെ സംയുക്ത സംരംഭമായ ഹിന്ദുസ്ഥാൻ ഉർവരക് ആൻഡ് രസായൻ ലിമിറ്റഡിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 247 ഒഴിവുണ്ട്. അമോണിയ, യൂറിയ, ഓഫ്സെറ്റ് യൂട്ടിലിറ്റീസ്, യൂറിയ പ്രൊഡക്ട് ഹാൻഡ്ലിങ്, മെക്കാനിക്കൽ, ഇലക്ട്രിക്കൽ ഇൻസ്ട്രുമെന്റേഷൻ, എൻവയോൺമെന്റ് ആൻഡ് ക്വാളിറ്റി കൺട്രോൾ, ക്വാളിറ്റി അഷ്വറൻസ് ആൻഡ് ഇൻസ്പെക്ഷൻ, ഫിനാൻസ് ആൻഡ് അക്കൗണ്ട്സ്, സ്റ്റോർ എന്നീ വിഭാഗങ്ങളിലാണ് അവസരം അപേക്ഷ ഓൺലൈനായി സമർപ്പിക്കണം. അവസാന തീയതി: മേയ് 12. വിശദവിവരങ്ങൾ https://hurl.net.in/ എന്ന വെബ്സൈറ്റിൽ ലഭിക്കും.
ശ്രീചിത്രയിൽ പ്രോജക്ട് അസിസ്റ്റന്റ് ഒഴിവ്
തിരുവനന്തപുരത്തെ ശ്രീചിത്രതിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിൽ (SCTIMST), പ്രോജക്ട് അസിസ്റ്റന്റ് തസ്തികയിലേക്ക് താത്കാലിക നിയമനത്തിന് അപേക്ഷിക്കാം. ഒഴിവ്-1 (ജനറൽ). യോഗ്യത : മെഡിസിൻ, ഡെന്റിസ്ട്രി, നഴ്സിങ്ങിൽ ബിരുദം / എം.എസ്.ഡബ്ല്യു. അല്ലെങ്കിൽ മറ്റേതെങ്കിലും സയൻസ് വിഷയത്തിൽ ബിരുദവും മൂന്നുവർഷ ഗവേഷണപരിചയവും. പ്രായം: 35 കവിയരുത്. |വാക്ക്-ഇൻ-ഇന്റർവ്യൂ തീയതി: മേയ് 10 (2 pm) കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ്: www.sctimst.ac.in
Send us your details to know more about your compliance needs.