So you can give your best WITHOUT CHANGE
കേരളത്തിൽ 1506 നഴ്സ്; അപേക്ഷ 21 വരെ
നാഷനൽ ഹെൽത്ത് മിഷനു (ആരോഗ്യ കേരളം) കീഴിൽ കേരളത്തിലെ 14 ജില്ലകളിൽ മിഡ് ലെവൽ സർവീസ് പ്രൊവൈഡറുടെ (സ്റ്റാഫ് നഴ്സ്) 1506 ഒഴിവ്. സെന്റർ ഫോർ മാനേജ്മെന്റ് ഡവലപ്മെന്റ് മുഖേന കരാർ നിയമനമാണ. മാർച്ച് 21 വരെ ഒാൺലൈനായി അപേക്ഷിക്കാം. ഏതെങ്കിലും ഒരു ജില്ലയിലേക്കു മാത്രം അപേക്ഷിക്കണം. യോഗ്യത: ബിഎസ്‌സി നഴ്സിങ് അല്ലെങ്കിൽ ജിഎൻഎം, ഒരു വർഷ പരിചയം. പ്രായപരിധി: 40. 2022 മാർച്ച് 1 അടിസ്ഥാനമാക്കി യോഗ്യത, പ്രായം എന്നിവ കണക്കാക്കും. ശമ്പളം: നാലു മാസ പരിശീലന സമയത്തു 17,000 രൂപയും വിജയകരമായി പരിശീലനം പൂർത്തിയാക്കുന്നവർക്ക് 17,000+1000 രൂപ യാത്രാബത്തയും. തിരഞ്ഞെടുപ്പ്: യോഗ്യത, ഇന്റർവ്യൂ എന്നിവ അടിസ്ഥാനമാക്കി. ഫീസ്: 325 രൂപ. ഒാൺലൈനായി അടയ്ക്കണം.
webste : www.cmdkerala.net, www.arogyakeralam.gov.in
അസം റൈഫിൾസിൽ 104 ഒഴിവ്; കായികതാരങ്ങൾക്ക് അവസരം
അസം റൈഫിൾസിൽ 104 സ്പോർട്സ് ക്വോട്ട ഒഴിവുകളിലേക്കു റിക്രൂട്മെന്റ് റാലി നടത്തുന്നു. റൈഫിൾമാൻ/റൈഫിൾവുമൻ (ജനറൽ ഡ്യൂട്ടി) തസ്തികയിലാണ് ഒഴിവ്. മാർച്ച് 26 മുതൽ ഓൺലൈനായി അപേക്ഷിക്കണം.അവസാന തീയതി ഏപ്രിൽ 30. യോഗ്യത, പ്രായം തുടങ്ങിയ വിശദാംശങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.
വെബ്സൈറ്റ്: www.assamrifles.gov.in
Send us your details to know more about your compliance needs.