Let us do the

ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ-[15-02-2022]

So you can give your best WITHOUT CHANGE

പോസ്റ്റ് ഗ്രാജുവെയ്റ്റ് ഡിപ്ലോമ ഇൻ ബിസിനസ് അനലിറ്റിക്‌സ്

കൊല്‍ക്കത്ത - ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് (ഐ.ഐ.എം.), കൊല്‍ക്കത്ത -ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് (ഐ.എസ്.ഐ.),
ഗൊരഖ്പൂര്‍ - ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐ.ഐ. ടി.) എന്നിവ ചേര്‍ന്നു നടത്തുന്ന രണ്ടുവര്‍ഷ ഫുള്‍ടൈം റെസിഡന്‍ഷ്യല്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ബിസിനസ് അനലറ്റിക്‌സി (പി.ജി.ഡി.ബി.എ.) ന് ഇപ്പോള്‍ അപേക്ഷിക്കാനവസരമുണ്ട്. അപേക്ഷ സമര്‍പ്പണത്തിന്, ഫെബ്രുവരി 15 വരെ അവസരമുണ്ട്.

തെരഞ്ഞടുക്കപ്പെടുന്ന വിദ്യാര്‍ഥികള്‍ ഈ മൂന്നുസ്ഥാപനങ്ങളിലും ആറുമാസംവീതം ചെലവഴിക്കുന്ന രീതിയിലാണ് , പ്രോഗ്രാം ഡിസൈന്‍ ചെയ്തിരിക്കുന്നത്. മൂന്നു സ്ഥാപനങ്ങളുടേയും മികവ് , വിദ്യാര്‍ത്ഥികളിലേക്കെത്തിപ്പെടുന്ന രീതിയിലാണ്ക്രമീകരണം.മാനേജ്‌മെന്റിന്റെ ഫങ്ഷണല്‍ മേഖലകളിലെ അനലറ്റിക്‌സിന്റെ പ്രാധാന്യവും അനലറ്റിക്‌സിന്റെ സ്റ്റാറ്റിസ്റ്റിക്കല്‍ - മെഷിന്‍ ലേണിങ് തത്ത്വങ്ങളും അനലറ്റിക്‌സിന്റെ സാങ്കേതികവശങ്ങളും ഈ സ്ഥാപനങ്ങളില്‍, വിശകലനം ചെയ്യും.

ആര്‍ക്കൊക്കെ അപേക്ഷിക്കാം

അപേക്ഷകര്‍ക്ക് ബി.ഇ., ബി.ടെക്., എം.എസ്സി., എം.കോം. പോലെയുള്ള ഒരു യു.ജി.യോ/പി.ജി.യോ വേണം.
ബി.എസ് സി ,ബി.കോം. ,സി.എ., പ്ലസ്ടുവിന് ശേഷം എന്‍ജിനിയറിങ് ഡിപ്ലോമ, തുടങ്ങിയ യോഗ്യതയുള്ളവര്‍ക്കും അപേക്ഷിക്കാവുന്നതാണ്.യോഗ്യതാപ്രോഗ്രാമില്‍ 60% മാര്‍ക്ക് വേണം. പട്ടിക/ഭിന്നശേഷിക്കാര്‍ക്ക് 55 ശതമാനം മാര്‍ക്കു മതി. അന്തിമ പരീക്ഷ അഭിമുഖീകരിക്കുന്നവര്‍ക്കും അപേക്ഷിക്കാന്‍ തടസമില്ല.

കൂടുതല്‍ വിവരങ്ങള്‍ക്ക്
http://www.pgdba.iitkgp.ac.in

 

കെല്‍ട്രോണില്‍ സോഫ്റ്റ് വെയര്‍ ടെസ്റ്റിംഗ് കോഴ്‌സിന് അപേക്ഷിക്കാം.

കേരള സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണിന്റെ കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ ലിങ്ക് റോഡിലുള്ള നോളജ് സെന്ററില്‍ സോഫ്റ്റ് വെയര്‍ ടെസ്റ്റിങ് കോഴ്‌സിലേക്ക് അഡ്മിഷന്‍ ആരംഭിച്ചിട്ടുണ്ട്. പ്രായോഗിക പരിശീലനം ഉള്‍പ്പടെ രണ്ടു മാസം ദൈര്‍ഘ്യമുള്ള കോഴ്‌സിന് ബി-ടെക്ക്, എം സി എ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഓണ്‍ലൈനായും പഠിക്കാന്‍ അവസരമുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക : 8590605275
ഇമെയിൽ :kkccalicutcourses@gmail.com.


Send us your details to know more about your compliance needs.