So you can give your best WITHOUT CHANGE
അംബേദ്കർ വാഴ്സിറ്റിയിൽ : 30 ഒഴിവ്
ഡോ. ബി. ആർ അംബേദ്കർ യൂണിവേഴ്സിറ്റിയിൽ 30 ഒഴിവ്. ഓൺലൈൻ അപേക്ഷ സെപ്റ്റംബർ 8 വരെ. തസ്തികകൾ: മെഡിക്കൽ ഓഫിസർ, സെക്ഷൻ ഓഫിസർ, സെക്യൂരിറ്റി ഓഫിസർ, സ്റ്റാഫ് നഴ്സ്, സീനിയർ അസിസ്റ്റന്റ് (ജനറൽ, സെക്രട്ടേറിയൽ സർവീസ് ആൻഡ് ഐടി), സെക്യൂരിറ്റി സൂപ്പർവൈസർ, സ്പോർട്സ് കോച്ച്, സ്റ്റുഡിയോ അസിസ്റ്റന്റ്, അസിസ്റ്റന്റ് (ജനറൽ)/അസിസ്റ്റന്റ് കം കെയർടേക്കർ/ഡോക്കുമെന്റേഷൻ അസിസ്റ്റന്റ്/അസിസ്റ്റന്റ് (സെക്രട്ടേറിയൽ സർവീസസ്). കുടുതൽവിവരങ്ങൾക്ക്: www.aud.ac.in
NALCO: 36 മാനേജർ ഒഴിവുകൾ
കേന്ദ്ര സർക്കാർ സ്ഥാപനമായ ഭുവനേശ്വറിലെ നാഷനൽ അലുമിനിയം കമ്പനി ലിമിറ്റഡിൽ (NALCO) മാനേജറുടെ 36 ഒഴിവ്. ഓൺലൈൻ അപേക്ഷ സെപ്റ്റംബർ 27 വരെ. തസ്തികകൾ: ഡപ്യൂട്ടി മാനേജർ (സിവിൽ, ഹോർട്ടികൾചർ, പിആർ ആൻഡ് സിസി, ലോ, മൈനിങ്, കോൾ മൈനിങ്, സർവേ), സീനിയർ മാനേജർ (സേഫ്റ്റി), അസിസ്റ്റന്റ് ജനറൽ മാനേജർ (മൈനിങ്, കോൾ മൈനിങ്), സീനിയർ മാനേജർ (ബ്ലാസ്റ്റിങ് ഓഫിസർ). വിശദവിവരങ്ങൾക്ക് : www.nalcoindia.com
Send us your details to know more about your compliance needs.