So you can give your best WITHOUT CHANGE
അസി. പ്രഫസർ / റിസർച് ഓഫിസർ അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരത്തെ സ്റ്റേറ്റ് കൗൺസിൽ ഓഫ് എജ്യുക്കേഷനൽ റിസർച് ആൻഡ് ട്രെയിനിങ്ങിലേക്ക് (SCERT) ഗവ. സ്കൂൾ/കോളജ്/ടീച്ചർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുകളിൽനിന്ന് അസിസ്റ്റന്റ് പ്രഫസർ /റിസർച് ഓഫിസർ (കെമിസ്ട്രി) ഒഴിവിൽ അപേക്ഷ ക്ഷണിച്ചു. ജനുവരി 20 വരെ അപേക്ഷിക്കാം. ഡപ്യൂട്ടേഷൻ നിയമനം. 55% മാർക്കോടെ ബന്ധപ്പെട്ട വിഷയത്തിൽ പിജി, 55% മാർക്കോടെ എംഎഡ്, 3 വർഷ അധ്യാപന/റിസർച് പരിചയം ആണു യോഗ്യത. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക https://scert.kerala.gov.in/
ഫീൽഡ് ഇൻവെസ്റ്റിഗേറ്റർ നിയമനം
തിരുവനന്തപുരം റീജനൽ കാൻസർ സെന്ററിലെ കാൻസർ എപ്പിഡെമിയോളജി ആൻഡ് ബയോസ്റ്റാറ്റിസ്റ്റിക്സ് ഡിവിഷനിൽ 1 ഫീൽഡ് ഇൻവെസ്റ്റിഗേറ്റർ ഒഴിവ്. കരാർ നിയമനം. സയൻസ്/ബന്ധപ്പെട്ട വിഷയത്തിൽ ബിരുദം, 3 വർഷ പരിചയം അല്ലെങ്കിൽ സയൻസ്/ബന്ധപ്പെട്ട വിഷയത്തിൽ പിജി ആണു യോഗ്യത. പ്രായപരിധി: 35. ശമ്പളം 31,000. ജനുവരി 24 വരെ അപേക്ഷിക്കാം. വിശദ വിവരങ്ങൾ വെബ്സൈറ്റിൽ ലഭിക്കും https://www.rcctvm.gov.in/
Send us your details to know more about your compliance needs.