So you can give your best WITHOUT CHANGE
നേവൽ ഡോക്യാഡിൽ 275 അപ്രൻ്റിസ് ഒഴിവുകൾ
ഇന്ത്യൻ നേവിക്ക് കീഴിൽ വിശാഖ പട്ടണത്തുള്ള നേവൽ ഡോക്‌യാഡിൽ അപ്രന്റിസ്‌ഷിപ്പിന് (2025-26 ബാച്ച്) അപേക്ഷ ക്ഷണിച്ചു. ഐ.ടി .ഐ.ക്കാർക്കാണ് അവസരം. വിവിധ ട്രേഡുകളിലേക്കായി 275 പേരെയാണ് പരിശീലനത്തിന് തിരഞ്ഞെടുക്കുക. ട്രേഡുകളും അപേക്ഷ സമർപ്പിക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ ഉൾപ്പെടെയുള്ള വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം https://www.joinindiannavy.gov.in/ എന്ന വെബ്സൈറ്റിൽ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 2025 ജനുവരി 2.
ആർമിയിൽ കായികതാരങ്ങൾക്ക് തൊഴിൽ അവസരം
ഇന്ത്യൻ ആർമിയിൽ നായിബ് സുബേദാർ, ഹവിൽദാർ റാങ്കുകളിലേക്കുള്ള തിരഞ്ഞെടുപ്പിന് കായികതാരങ്ങളിൽനിന്ന് അപേക്ഷ ക്ഷണിച്ചു (വിജ്ഞാപന നമ്പർ 03/2024). അപേക്ഷകർ അവിവാഹിതരായിരിക്കണം. വനിതകൾക്കും അപേക്ഷിക്കാം. തപാൽ മുഖേന അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 2025 ഫെബ്രുവരി 28. വിശദവിവരങ്ങൾ www.joinindianarmy.nic.in എന്ന വെബ്സൈറ്റിൽ.
Send us your details to know more about your compliance needs.