So you can give your best WITHOUT CHANGE
നേതാജി സുഭാഷ് യൂണിവേഴ്സിറ്റിയിൽ സയൻസ് മാസ്റ്റേഴ്സ്
ന്യൂഡൽഹി നേതാജി സുഭാഷ് യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജി 2022-23 -ൽ നടത്തുന്ന വിവിധ എം.എസ്സി. പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷിക്കാം.ജൂലായ് 17-ന് നടത്തുന്ന കംപ്യൂട്ടർ അധിഷ്ഠിത പ്രവേശനപരീക്ഷകൾ വഴിയായിരിക്കും പ്രവേശനം. രണ്ടുമണിക്കൂർ ദൈർഘ്യമുള്ള പരീക്ഷകൾ ക്ക് രണ്ടു മാർക്കിന്റെ 75 ചോദ്യങ്ങൾ ഉണ്ടാകും. ഉത്തരം തെറ്റിയാൽ മാർക്ക് നഷ്ടപ്പെടില്ല. പരീക്ഷയുടെ വിശദമായ സിലബസ് http://www.nsit.ac.in/ -ലുള്ള അഡ്മിഷൻ ബ്രോഷറിൽ ലഭിക്കും. അപേക്ഷ http://www.nsit.ac.in/ വഴി ജൂൺ 30 വരെ നൽകാം.
Send us your details to know more about your compliance needs.