So you can give your best WITHOUT CHANGE
ഉന്നതവിദ്യാഭ്യാസമേള
ഹയർസെക്കൻഡറി പഠനത്തിനുശേഷമുള്ള ഉപരിപഠനസാധ്യതകൾ അറിയാൻ പൊതുവിദ്യാഭ്യാസവകുപ്പിനുകീഴിൽ പ്രവർത്തിക്കുന്ന കരിയർ ഗൈഡൻസ് ആൻഡ് അഡോളസെന്റ് കൗൺസലിങ് സെൽ ‘ദിശ' ഉന്നതവിദ്യാഭ്യാസമേള സംഘടിപ്പിക്കുന്നു. ജനുവരി മൂന്നുമുതൽ ഏഴുവരെ (രാവിലെ 9.30 മുതൽ വൈകീട്ട് അഞ്ചുവരെ) കോഴിക്കോട് ബീച്ചിൽ പ്രത്യേകം സജ്ജമാക്കിയ പ്രദർശനനഗരിയിൽ മേള നടക്കും. കേന്ദ്ര-സംസ്ഥാന സർക്കാരിനുകീഴിൽ പ്രവർത്തിക്കുന്ന സർവകലാശാലകളും ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളും പങ്കെടുക്കും. കാമ്പസുകൾ, കോഴ്സുകൾ, പഠനരീതി, പ്രവേശനനടപടികൾ, തൊഴിൽ സാധ്യതകൾ എന്നിവയെക്കുറിച്ച് അറിയാം. വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും പൊതുജനങ്ങൾക്കും ഉന്നതവിദ്യാഭ്യാസമേഖലയുമായി ബന്ധപ്പെട്ട സംശയങ്ങൾ ചോദിക്കാം. വിവരങ്ങൾക്ക്: www.disha2023.in
Send us your details to know more about your compliance needs.