Let us do the

Combined Defense Service: Exam on 16th April 2023 (27-12-2022)

So you can give your best WITHOUT CHANGE

കംബൈൻഡ് ഡിഫൻസ് സർവീസ്: പരീക്ഷ 2023 ഏപ്രിൽ 16ന്

ഇന്ത്യൻ ആർമിയിൽ ഓഫീസർ റാങ്കുകളിലേക്ക് (കംബൈൻഡ് ഡിഫൻസ് സർവീസ് -സിഡിഎസ്) ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുന്നതിന് യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ നടത്തുന്ന പ്രവേശനപ്പരീക്ഷയ്ക്ക് 2023 ജനുവരി 10 വരെ അപേക്ഷിക്കാം. ഒരു വർഷത്തിൽ രണ്ടു പ്രാവശ്യമാണ് പരീക്ഷ നടക്കുക. 2023ലെ സിഡിഎസ് വൺ പരീക്ഷയ്ക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അപേക്ഷകൾ ഓൺലൈനായാണ് സമർപ്പിക്കേണ്ടത്. പരീക്ഷാ ഫീസ് 200 രൂപ. പട്ടിക ജാതി - പട്ടിക വർഗ വിഭാഗത്തിനും വനിതകൾക്കും ഫീസില്ല. എസ്ബിഐ ബ്രാഞ്ചുകളിലൂടെ ഫീസടയ്ക്കാം. ഇന്ത്യൻ മിലിട്ടറി അക്കാഡമിയിലും ഓഫീസേഴ്സ് ട്രെയിനിംഗ് അക്കാഡമിയിലുമാണ് അപേക്ഷിക്കുന്നതെങ്കിൽ അപേക്ഷകൻ ഏതെങ്കിലും ഒരു വിഷയത്തിൽ ബിരുദം നേടിയിരിക്കണം. ഇന്ത്യൻ നേവി അക്കാഡമിയിലേക്കാണ് അപേക്ഷയെങ്കിൽ എൻജിനിയറിംഗ് ബിരുദം നിർബന്ധം. എയർഫോഴ്സസ് അക്കാഡമിയിലേക്കാണ് അപേക്ഷിക്കുന്നതെങ്കിൽ അപേക്ഷകൻ ഏതെങ്കിലും ഒരു വിഷയത്തിൽ ബിരുദമാണ് യോഗ്യത. കുടാതെ പന്ത്രണ്ടാം ക്ലാസിൽ ഫിസിക്സ്-മാത്തമാറ്റിക്സ് വിഷയങ്ങൾ പഠിച്ചിരിക്കണം. അപേക്ഷകന്റെ പ്രായപരിധി ഇരുപതും ഇരുപതിനാലും ഇടയിലായിരിക്കണം. വിജ്ഞാപനത്തിനു കൂടുതൽ വിവരങ്ങൾക്കും വെബ്സൈറ്റ് സന്ദർശിക്കുക https://www.upsc.gov.in/


Send us your details to know more about your compliance needs.