So you can give your best WITHOUT CHANGE
പ്രതിഭ സ്കോളർഷിപ്പ് അപേക്ഷകൾ ക്ഷണിച്ചു
കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ നൽകുന്ന പ്രതിഭ സ്കോളർഷിപ്പിന് അപേക്ഷകൾ ക്ഷണിച്ചു. ഹയർ സെക്കൻഡറി ബോർഡ് പരീക്ഷ വിജയിച്ചതിനു ശേഷം 2022-23 അധ്യയന വർഷം അടിസ്ഥാന ശാസ്ത്ര വിഷയങ്ങളിൽ ബിരുദ പഠനത്തിന് ചേർന്നവർക്ക് അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് മൂന്ന് വർഷ ബിരുദം പഠനത്തിനും തുടർന്നുള്ള രണ്ട് വർഷം ബിരദാനന്തര പഠനത്തിനും സ്കോളർഷിപ്പ് ലഭിക്കും. ഓൺലൈൻ രജിസ്ട്രേഷൻ വഴി നിർദിഷ്ട വ്യവസ്ഥകൾ അനുസരിച്ചുള്ള അപേക്ഷകൾ ഫെബ്രുവരി 16 നകം നൽകണം. ഫോൺ: 0471-2548208, 2548346, ഇമെയിൽ: prathibhascholars2223@gmail.com. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക http://kscste.kerala.gov.in/
Send us your details to know more about your compliance needs.