So you can give your best WITHOUT CHANGE
എൻജിനീയറിങ് റാങ്ക് ലിസ്റ്റ്: യോഗ്യതാ പരീക്ഷയുടെ മാർക്ക് 11 വരെ നൽകാം
എൻജിനീയറിങ് പ്രവേശന പരീക്ഷ എഴുതിയവർ യോഗ്യതാ പരീക്ഷയുടെ (പ്ലസ് ടു ) രണ്ടാം വർഷം കണക്ക്, ഫിസിക്സ്, കെമിസ്ട്രി എന്നീ വി ഷയങ്ങൾക്കു ലഭിച്ച മാർക്ക് പ്രവേശന പരീക്ഷാ കമ്മിഷണറുടെ https://www.cee.kerala.gov.in/main.php എന്ന വെബ്സൈറ്റിലൂടെ സമർപ്പിക്കണം .
ഇതിനു 11ന് വൈകിട്ട് മൂന്നു വരെ സൗകര്യമുണ്ട്. യഥാസമയം മാർക്ക് സമർപ്പിക്കാത്തവരെ റാങ്ക്ലിസ്റ്റിൽ ഉൾപ്പെടുത്തില്ല. വെബ്സൈറ്റിൽ കൊടുത്തിട്ടുള്ള കെഇഎഎം 20222-കാൻഡി ഡേറ്റ് പോർട്ടൽ എന്ന ലിങ്കിലൂടെ അപേക്ഷാ നമ്പർ, പാസ്വേഡ് എന്നിവ നൽകി ഹോം പേജിൽ പ്രവേശിച്ച ശേഷം "മാർക്ക് സബ്മിഷൻ ഫോർ എൻജി എന്ന മെനു ഐറ്റം ക്ലിക്ക് ചെയ്തു മാർക്ക് സമർപ്പിക്കാം. വിശദവിവരം വെബ്സൈറ്റിൽ നൽകിയിട്ടുള്ള വിജ്ഞാപനത്തിൽ . 0471 2525300.
Send us your details to know more about your compliance needs.