So you can give your best WITHOUT CHANGE
CVRDE: 17
ജെആർഎഫ്
കേന്ദ്ര പ്രതിരോധ വകുപ്പിനു കീഴിൽ ആവഡിയിലെ കോംബാറ്റ് വെഹിക്കിൾസ് റിസർച് ആൻഡ് ഡവലപ്മെന്റ് എസ്റ്റാബ്ലിഷ്മെന്റിൽ (CVRDE) 17 ജൂനിയർ റിസർച് ഫെലോ ഒഴിവ്. ഓൺലൈനായി അപേക്ഷിക്കണം.
ഒഴിവുള്ള വിഭാഗങ്ങൾ: മെക്കാനിക്കൽ, ഇലക്ട്രി ക്കൽ ആൻഡ് ഇലക്ട്രോണിക്സ്, ഇലക്ട്രോ ണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, കംപ്യൂട്ടർ സയൻസ് എൻജിനീയറിങ്. യോഗ്യത: ബിഇ/ബി ടെക്, ഗേറ്റ് സ്കോർ അല്ലെങ്കിൽ എംഇ/എം.ടെക്. പ്രായം: 28 കവിയരുത്. അർഹർക്ക് ഇളവ്. ശമ്പളം 31,000. https://rac.gov.in/index.php?lang=en&id=0
AIIMS: 280 ഒഴിവ്
പട്ന: 173 ഫാക്കൽറ്റി
പട്നയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ 173 ഫാക്കൽറ്റി ഒഴിവ്. നേരിട്ടുള്ള നിയമനം സെപ്റ്റംബർ 19വരെ ഓൺലൈനായി അപേക്ഷിക്കാം. അവസരങ്ങൾ: അസോഷ്യേറ്റ് പ്രഫസർ (47 ഒഴിവ്), അസിസ്റ്റന്റ് പ്രഫസർ (47), പ്രഫസർ (43), അഡീഷനൽ പ്രഫസർ (36). എംഡി/എ.എസ്/എംസിഎച്ച്/എംഡിഎസ്/ഡിഎം/പിജി/ഡോക്ടറേറ്റ് ആണു യോഗ്യത, പരിചയവും വേണം. പ്രായപരിധി: അസിസ്റ്റന്റ്/അസോഷ്യേറ്റ് പ്രഫസർ-50, അഡീഷനൽ പ്രഫസർ, പ്രഫസർ-58. https://aiimspatna.edu.in/.
ഭോപാൽ: 107 സീനിയർ റസിഡന്റ്
ഭോപാലിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ വിവിധ വകുപ്പുകളിൽ സീനിയർ റസിഡന്റ് (നോൺ അക്കാദമിക്) അവസരം. 107 ഒഴിവ്.താൽക്കാലിക നിയമനം. ഇന്റർവ്യൂ സെപ്റ്റംബർ 6 മുതൽ 9 വരെയുള്ള തീ യതികളിൽ.
പ്രായപരിധി: 45. അർഹർക്ക് ഇളവ്.
ശമ്പളം: 67,700+മറ്റ് ആനുകൂല്യങ്ങൾ.
https://www.aiimsbhopal.edu.in/
Send us your details to know more about your compliance needs.