Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (29-01-2024)

So you can give your best WITHOUT CHANGE

കായികതാരങ്ങൾക്ക് റെയിൽവേയിൽ 56 ഒഴിവുകൾ

ഈസ്ററ് സെൻട്രൽ റെയിൽവേയിൽ കായികതാരങ്ങളുടെ 56 ഒഴിവ്. ഫെബ്രുവരി 26 വരെ അപേക്ഷിക്കാം. ഒഴിവുള്ള വിഭാഗം: റെസ്‌ലിങ്, ബാസ്ക്കറ്റ്ബോൾ, കബഡി, ഫുട്ബോൾ, ബാഡ്മിന്റൺ, വോളിബോൾ, അത്ലറ്റിക്‌സ്, ക്രിക്കറ്റ്, ലോൺ ടെന്നീസ്. കൂടുതൽ വിവരങ്ങൾക്ക്: www.ecr.indianrailways.gov.in 

കരസേനയിൽ 381 എൻജിനീയർ ഒഴിവുകൾ

കരസേനയുടെ 63-ാമത് ഷോർട് സർവീസ് (ടെക്) കോഴ്സിലേക്കും 34-ാമത് ഷോർട് സർവീസ് കമ്മിഷൻ (ടെക്) വിമൻ കോഴ്സിലേക്കുമുള്ള പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. 2024 ഒക്ടോബറിൽ തുടങ്ങുന്ന കോഴ്സിൽ പുരുഷൻമാർക്കു 350 ഒഴിവും സ്ത്രീകൾക്കു 31 ഒഴിവുമുണ്ട്. അപേക്ഷകർ അവിവാഹിതരായിരിക്കണം. ഫെബ്രുവരി 21 വരെ ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: www.joinindianarmy.nic.in 

കുടുംബശ്രീയിൽ കോ-ഓർഡിനേറ്റർ/ മാനേജർ: 3 ഒഴിവുകൾ

കുടുംബശ്രീ മിഷൻ മുഖാന്തിരം അട്ടപ്പാടിയിൽ നടപ്പിലാക്കിവരുന്ന എൻആർഎൽഎം ട്രൈബൽ സ്പെഷ്യൽ പ്രോജക്‌ടിൽ 3 കരാർ ഒഴിവുകൾ. ഓൺലൈൻ അപേക്ഷ ഫെബ്രുവരി 5 വരെ നൽകാം. കൂടുതൽ വിവരങ്ങൾക്ക്: www.kcmd.in 


Send us your details to know more about your compliance needs.